ശ്രീനഗര്‍: ഇന്ത്യന്‍ സേനയുടെ തിരിച്ചടിയില്‍ വിറച്ചിരിക്കുകയാണ് തീവ്രവാദികള്‍. അതിര്‍ത്തിയില്‍ ഇന്നലെ നടന്ന ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സേന വധിച്ചു. ജമ്മു കശ്മീരിലെ അനന്ത്‌നാഗറിലാണ് സംഭവം. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു ആന്‍ഡ് കശ്മീര്‍ (ഐ.എസ്.ജെ.കെ) എന്ന ഭീകരസംഘടനയുടെ തലവനാണ്.
read also: കശ്മീരില്‍ തീവ്രവാദികളെ നേരിടാന്‍ കേന്ദ്രത്തിന്റെ പുതിയ നീക്കം
ഏറ്റുമുട്ടലില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വീരചരമമടഞ്ഞു. ഭീകരര്‍ ഒളിച്ചിരുന്ന വീടിന്റെ ഉടമയും കൊല്ലപ്പെട്ടു. റമദാന്‍ മാസത്തെ വെടിനിര്‍ത്തല്‍ അവസാനിക്കുകയും ജമ്മു കശ്മീര്‍ ഗവര്‍ണര്‍ ഭരണത്തിലായതിനും പിന്നാലെ സൈന്യം നടത്തിയ രണ്ടാമത്തെ ഭീകരവേട്ടയാണ് ഇന്നലെ നടന്നത്.
ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം നടത്തിയ തെരച്ചിലാണ് നൗഷേരയിലെ ശ്രീഗുഫ്വാരയില്‍ ഏറ്റുമുട്ടലിലെത്തിയത്. ഐ.എസ്.ജെ.കെ. തലവനും ശ്രീനഗര്‍ സ്വദേശിയുമായ ദാവൂദ് സലഫി (ബുര്‍ഹാന്‍), പുല്‍വാമക്കാരനായ മജീദ് മന്‍സൂര്‍, അനന്ത്നാഗ് സ്വദേശികളായ ആദില്‍ ഹസന്‍ മിര്‍, അഷ്റഫ് ഇറ്റൂ എന്നിവരെയാണു വധിച്ചത്.
Post Your Comments