Gulf

യുഎഇയിൽ വിമാനയാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; ഇത്തരം സാധനങ്ങൾ കൊണ്ടുപോകുന്നതിന് വിലക്ക്

യുഎഇ: വിമാനയാത്രയിൽ യാത്രക്കാർക്ക് ഒപ്പം കൊണ്ടുപോകാൻ അനുവദിച്ചിരുന്ന 15 സാധനങ്ങൾക്ക് . വിമാനക്കമ്പനികൾ വിലക്കേർപ്പെടുത്തി. ഇത്തിഹാദ്, എമിറേറ്റ്സ് എന്നീ വിമാനങ്ങളാണ് ഇത്തരം സാധനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. പൗഡർ, സ്മാർട്ട് ലഗ്ഗേജ്, ബേബി ഫുഡ്സ്, മരുന്നുകൾ, പെർഫ്യൂം, ക്രിക്കറ്റ് ബാറ്റ്, ചൂണ്ട, ഡ്രില്ലിങ് ഉപകരണങ്ങൾ, സൂപ്പ് , കെമിക്കൽസ്, റെന്റ് ബാഗ്‌സ്, ലൈറ്റർ, ബീച്ച് ബോൾ, സൂചികൾ എന്നിവയ്ക്കാണ് വിലക്കേർപ്പെടുത്തിയത്.

ALSO READ:പ്രമുഖ സ്വര്‍ണവ്യാപാരിക്ക് അഞ്ചു വര്‍ഷത്തെ വിമാനയാത്രാവിലക്ക്

ഇത് കൂടാതെ യുഎഇയിലേക്ക് വരുമ്പോൾ കൊണ്ടുവരാൻ പാടില്ലാത്ത ചില സാധനങ്ങൾ കൂടിയുണ്ട്. നർക്കോട്ടിക് മരുന്നുകൾ, ചൂതാട്ട ഉപകരണങ്ങൾ, മീൻപിടുത്ത വല, വ്യാജ നോട്ടുകൾ, വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണങ്ങൾ. ആയുധങ്ങൾ, പൊട്ടിത്തെറിക്ക് സാധ്യതയുള്ള സാധനങ്ങൾ. ചെടികൾ തുടങ്ങിയ സാധനങ്ങൾ യുഎഇയിലേക്കും കൊണ്ടുവരാൻ സാധിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button