Kerala

ഖനനാനുമതിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

കൊച്ചി: പരിസ്ഥിതി ലോല പ്രദേശങ്ങളിലെ ഖനനാനുമതിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ. സിംഗിള്‍ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെടുത്തുകയും പിന്നീട് ഒഴിവാക്കപ്പെടുകയും ചെയ്ത പ്രദേശങ്ങളിലെ ഖനനമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞത്.

Also Read : രാജ്യ സുരക്ഷയെ വെല്ലുവിളിച്ചു കൊണ്ട് ക്വാറി മാഫിയയുടെ അനധികൃത ഖനനം തുടരുന്നു : ചാര പ്രവർത്തനമെന്ന് സംശയം

123 വില്ലേജുകളിലെ ഖനനാനുമതിക്കാണ് കോടതി സ്റ്റേ നല്‍കിയത്. ഒരു മാസത്തേക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്.  നേരത്തേ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഈ പ്രദേശങ്ങളിലെ പാറ ഖനനത്തിന് അനുമതി നല്‍കിയിരുന്നു.

ഇത് ചോദ്യം ചെയ്ത് സ്വകാര്യ വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഇടപെടല്‍. ഹൈക്കോടതി നടപടി തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് നിര്‍മാണമേഖല. സിംഗിള്‍ ബഞ്ച് ഉത്തരവുമായി പ്രവര്‍ത്തനം തുടങ്ങിയ പാറമടകള്‍ പൂട്ടേണ്ടി വരും.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button