മുംബൈ: മുംബൈയിൽ ജനവാസമേഖലയിൽ തകർന്നു വീണ വിമാനം പറക്കാൻ യോഗ്യമല്ലാത്തതെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പരീക്ഷണ പാറക്കൽ നടത്തിയ ചാര്‍ട്ടേഡ് വിമാനം മുംബൈയിലെ ഘട്കോപറിൽ തകർന്നു വീണത്. അപകടത്തിൽ പൈലറ്റുമാർ ഉൾപ്പടെ അഞ്ച് പേർ കൊല്ലപ്പെട്ടു.നിർമ്മാണ പ്രവർത്തനത്തിലിരുന്ന കെട്ടിടത്തിന് സമീപമാണ് അപകടം ഉണ്ടായത്. ഇവിടെ ജോലി ചെയ്‌തിരുന്ന ഒരു തൊഴിലാളി മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
ALSO READ:ജനവാസമേഖലയിൽ വിമാനം തകർന്നു വീണു; 5 മരണം
ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ മുംബൈയിലെ യുവൈ ഏവിയേഷന് വില്‍പ്പന നടത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. നേരത്തെ അലഹാബാദില്‍ ഒരു അപകടത്തില്‍പ്പെട്ട പശ്ചാത്തലത്തിലാണ് വിമാനം വിറ്റത്. 2014ലാണ് വിമാനം കൈമാറിയതെന്നും ഉത്തര്‍ പ്രദേശ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അവിനാഷ് അശ്വതി അറിയിച്ചിരുന്നു. എന്നാൽ ഈ വിമാനം പറക്കാൻ യോഗ്യമല്ലാത്തതാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.15നാണ് ദുരന്തമുണ്ടായത്. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് തീ നിയന്ത്രിക്കാനായത്. ജുഹു വിമാനത്താവളത്തിൽ ഇറങ്ങാന്‍ ഒരുങ്ങുന്നതിനിടെയാണ് വിമാനം തകര്‍ന്ന് വീണത്.
Post Your Comments