ഇന്ത്യ ഐര്‍ലണ്ട് ആദ്യ ട്വന്റി ട്വന്റി ആവേശകരമായ മത്സരമായിരുന്നു. കാഴ്ചക്കാരായി എത്തിയ ഇന്ത്യന്‍ ആരാധകരും അതിരു കടന്ന ആവേശത്തിലായിരുന്നു. ഗാലറിയില്‍ ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ താരമായത് മലയാളികള്‍ തന്നെയായിരുന്നു. കൊട്ടും പാട്ടുമൊക്കെയായി ഐര്‍ലണ്ടിന്റെ സുരക്ഷ ജീവനക്കാരിയെ മലയാളികള്‍ കൈയ്യിലെടുത്തു. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.
also read: ട്വന്റി20യില്‍ ഒരു ഡബിള്‍ സെഞ്ചുറി ഉണ്ടായാല്‍ അത് ഈ താരത്തിന്റെ വകയായിരിക്കുമെന്ന് ദാദ
ചെണ്ടയും ബാന്റും ഒക്കെയായാണ് മലയാളികള്‍ സ്റ്റേഡിയത്തില്‍ എത്തിയത്. ഇതിനിടെ ബൗണ്ടറിയില്‍ നിന്ന സുരക്ഷ ജീവനക്കാരിയെ നോക്കി മലയാളികള്‍ പാട്ട് പാടാന്‍ ആരംഭിച്ചു. മാലിനിയുടെ തീരങ്ങള്‍ തഴുകിവരും എന്ന ഗാനമാണ് പാടുന്നത്. ഗാനവും ആക്ഷനും ഒക്കെയായപ്പോള്‍ മദാമയുടെ കണ്ട്രോള് പോയി. അവര്‍ ചിരിക്കുന്നതും ഇവരോട് പ്രതികരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കാണികള്‍ക്കിടയില്‍ നിന്ന് തന്നെ ഒരാള്‍ പകര്‍ത്തിയ ദൃശ്യമാണ് പുറത്തെത്തിയിരിക്കുന്നത്.
മത്സരത്തില്‍ ഇന്ത്യ 76 റണ്‍സിന് ജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 208 റണ്‍ നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഐര്‍ലണ്ട് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 132 റണ്‍ നേടാനേ ആയുള്ളു.
Post Your Comments