NewsLife StyleFood & CookeryHealth & Fitness

കാപ്പികുടിയും ഹൃദ്രോഗവും തമ്മില്‍ ബന്ധമുണ്ടോ ? ഇക്കാര്യങ്ങള്‍ ഓര്‍ക്കണമെന്ന് വിദഗ്ധര്‍

കാപ്പികുടിയും ഹൃദ്രോഗവും തമ്മില്‍ എന്ത് ബന്ധം. പലര്‍ക്കും സംശയമുള്ള കാര്യമാണിത്. കാപ്പി കുടിക്കുന്നത് ഹൃദയാരോഗ്യത്തെ നശിപ്പിക്കുമോ ഇല്ലയോ എന്നതില്‍ വ്യക്തമായ ഉത്തരം നല്‍കുകയാണ് വിദഗ്ധര്‍.

കാപ്പി ഹൃദയത്തിന്റെ നല്ലോരു കൂട്ടുകാരന്‍ തന്നെയെന്ന് വിദഗ്ധരുടെ അഭിപ്രായം. പ്രതിദിനം നാലു കപ്പ് കാപ്പി കുടിക്കുന്നവര്‍ക്ക് ഹൃദയാഘാതം ഉണ്ടാകാന്‍ സാധ്യത കുറവാണെന്ന് പഠനങ്ങള്‍ പറയുന്നു. പ്രായമേറിയവര്‍ കാപ്പി കുടിക്കുന്നത് ഏറെ നല്ലതാണ്. ഹൃദയത്തിലെ പേശികളുടെ പ്രവര്‍ത്തനം നല്ല രീതിയിലാക്കുവാനും കാപ്പി സഹായിക്കും.

ജര്‍മനിയിലുള്ള ഹെയ്ന്റിച്ച് ഹെയ്ന്‍ സര്‍വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞത്. കാപ്പിയിലെ പ്രധാന ഘടകമായ കഫീന്‍ ഹൃദയ പേശികളുടെ ആരോഗ്യം വര്‍ധിപ്പിക്കും. പ്രമേഹം, കരള്‍ രോഗം എന്നിവയില്‍ നിന്ന് സംരക്ഷണം നല്‍കുവാനും ശാരീരീക ക്ഷമത വര്‍ധിപ്പിക്കുവാനും കാപ്പി ഏറെ ഉത്തമമാണെന്നും പഠനത്തില്‍ തെളിഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button