മുംബൈ: ജനത്തിരക്കേറിയ മുംബൈ നഗരത്തില്‍ ചെറു വിമാനം തകര്‍ന്ന് വീണ് ഇന്നലെ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ട് പൈലറ്റുമാരും രണ്ട് എയര്‍ക്രാഫ്റ്റ് എഞ്ചിനിയര്‍മാരും ഒരു കാല്‍നടയാത്രക്കാരനുമാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നിനായിരുന്നു സംഭവം. ഇപ്പോള്‍ വിമാനം തകരുന്നതിന്റെ ഞെട്ടിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്തെത്തി. സംഭവ സ്ഥലത്തെ കെട്ടിടത്തില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്.
read also: 66 യാത്രക്കാരുമായി വിമാനം തകര്‍ന്ന് വീണു
12 സീറ്റുള്ള വിമാനമാണ് തകര്‍ന്ന് വീണത്. ജുഹുവില്‍ നിന്നും പരീക്ഷണ പറക്കലിന് പറന്നുയര്‍ന്ന കിംഗ് എയര്‍ സി 90 എന്ന വിമാനമാണ് തകര്‍ന്ന് വീണത്. പറന്നുയര്‍ന്ന ഉടനെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
ദിവസങ്ങള്‍ക്കുള്ളില്‍ മഹാരാഷ്ട്രയില്‍ നടക്കുന്ന രണ്ടാമത്തെ വിമാനാപകടമാണിത്. കഴിഞ്ഞ ദിവസം നാസിക്കില്‍ നിയന്ത്രണം നഷ്ടപ്പെട്ട സുഖോയ്-30 എം വിമാനത്തില്‍ നിന്നും പൈലറ്റിനെയും ഫൈ്‌ളറ്റ് ടെസ്റ്റ് എന്‍ജിനീയറെയും സുരക്ഷിതമായി നിലത്തിറക്കിയിരുന്നു.
Mumbai plane crash: CCTV footage of chartered aircraft crash in #Ghatkopar where five died
Read more: https://t.co/OA487iuPJA pic.twitter.com/5poBIFCym4
— The Indian Express (@IndianExpress) June 28, 2018
Post Your Comments