അബുദാബി: ബുത്തീനിലെ ഒരു സ്വദേശിയുടെ വീടിനു മുമ്പിൽ കുട ചൂടിയുള്ള ഒരു കാറിന്റെ ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കനത്ത വേനൽ ചൂടിൽ തുറസായ സ്ഥലത്ത് പാർക്കു ചെയ്യുന്ന വാഹനത്തിൽ കടുത്ത ചൂട് അനുഭവപ്പെടാൻ സാധ്യതയുള്ളതിലാണ് ഇത്തരത്തിൽ കാറിന് ‘കുട’കൊടുത്തിരിക്കുന്നത്. 46 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഇന്നലെ പകൽ അബുദാബിയിൽ രേഖപ്പെടുത്തിയത്.
Read Also: ‘ഡിസ്കവര് ദ സര്‍പ്രൈസ്’ അബുദാബിയില്‍ വന്‍ ഓഫര്‍ സെയില്‍
വാഹന ഉടമകൾ മുനിസിപ്പാലിറ്റിയുടെ അംഗീകാരത്തോടെ റസിഡൻഷ്യൽ ഏരിയകളിൽ പാർക്കിങ് സൗകര്യമൊരുക്കണം. അതിന് കഴിഞ്ഞില്ലെങ്കിൽ ഇതു പോലെ കുട ചൂടിക്കേണ്ട അവസ്ഥയാണിപ്പോഴുള്ളതെന്ന് വാഹന ഉടമകൾ വ്യക്തമാക്കുന്നു.
Post Your Comments