കൊച്ചി: ഡെങ്കിപ്പനി പരിശോധനയുടെ പേരിൽ മൂന്നംഗ സംഘം വീട്ടിൽ കയറി സാധനങ്ങൾ അലങ്കോലമാക്കി. കൊച്ചി തോപ്പുംപടി പ്യാരി ജംഗ്ഷനിലെ വേലിക്കെട്ടു പറമ്പിലെ ആറു വീടുകളിലാണ് അഞ്ജാത സംഘം ആക്രമിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. മാസ്ക് ധരിച്ചെത്തിയ മൂന്നംഗ സംഘം ഡെങ്കിപ്പനി പരിശോധന എന്ന പേരിലാണ് എത്തിയത്.
Read also:എക്സൈസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി; മൃതദേഹം റോഡിലെറിഞ്ഞു
സര്‍ക്കാര്‍ ഏജന്‍സിയില്‍ നിന്നാണെന്നാണ് ഇവര്‍ പരിചയപ്പെടുത്തിയത്. തുടര്‍ന്ന് വീട്ടുകാരെ പുറത്തുനിർത്തി ഉള്ളില്‍ കയറി മുറികളില്‍ പരിശോധന നടത്തി. ചെറിയ ഫോഗിങ് യന്ത്രം ഉപയോഗിച്ച് പുക ഉയര്‍ത്തിക്കൊണ്ടാണ് പരിശോധന. അലമാരകളിലും മറ്റ് ഇരുന്നിരുന്ന പുസ്തകങ്ങളും വസ്ത്രങ്ങളുമെല്ലാം പരിശോധയ്ക്കിടെ വലിച്ചു വാരിയിട്ടു.
എന്നാല്‍ ചില വീടുകള്‍ ഇവരെ കയറാന്‍ അനുവദിച്ചില്ല, കൂടാതെ ഐഡന്റിന്റി കാര്‍ഡ് കാണിക്കാനും തയാറായില്ല. സംഭവം അറിഞ്ഞ് ആളുകള്‍ കൂടാന്‍ തുടങ്ങിയതോടെ മൂന്ന് പേരും രക്ഷപ്പെട്ടു. എന്നാല്‍ ഇങ്ങനെ ഒരു പരിശോധനയെക്കുറിച്ച് അറിയില്ലെന്നാണ് സമീപത്തുള്ള ആശുപത്രി അധികൃതര്‍ പറയുന്നത്. പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Post Your Comments