Jobs & Vacancies

അധ്യാപക തസ്തികകളില്‍ അവസരം

  • തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിംഗ് ട്രിവാന്‍ഡ്രം, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. യോഗ്യത : ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എം.ഇ/എം.ടെക് ബിരുദം. ഇവയില്‍ ഏതെങ്കിലും ഒന്നില്‍ ഒന്നാം ക്ലാസ് തത്തുല്യ യോഗ്യതയുള്ളവര്‍ ജൂലൈ രണ്ടിന് രാവിലെ 10 ന് ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗ് വിഭാഗം മേധാവിയുടെ ഓഫീസില്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, വയസ്, വ്യക്തിവിവരം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം അഭിമുഖത്തിന് എത്തണം. ഫോണ്‍ : 0471 2515562.

  • പട്ടിക വര്‍ഗ വികസന വകുപ്പിനു കീഴില്‍ ശ്രീകാര്യം കട്ടേലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലേക്ക്, ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ കണക്ക് അധ്യാപകന്റെ ഒരു ഒഴിവുണ്ട്. 2018 -19 അധ്യയന വര്‍ഷത്തേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നല്‍കുന്നതിനായി ജൂലൈ മൂന്ന് രാവിലെ 10.30നാണ് കൂടിക്കാഴ്ച. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കട്ടേല ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹാജരാകണം. ഫോണ്‍: 0471 2597900.

  • പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ വെള്ളായണി കാര്‍ഷിക കോളേജ് വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ അയ്യന്‍കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ സ്‌പെഷ്യല്‍ മ്യൂസിക് ടീച്ചര്‍ തസ്തികയില്‍ താത്കാലിക അടിസ്ഥാനത്തില്‍ കരാര്‍ നിയമനം നടത്തും. പി.എസ്.സി. നിഷ്‌കര്‍ഷിക്കുന്ന അദ്ധ്യാപകയോഗ്യത വേണം. റസിഡന്റ് ട്യൂട്ടര്‍ക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ബി.എഡുമാണ് യോഗ്യത. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ സീനിയര്‍ സൂപ്രണ്ട്, ശ്രീ അയ്യന്‍കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, വെള്ളായണി, തിരുവനന്തപുരം – 695522 എന്ന വിലാസത്തില്‍ ജൂലൈ അഞ്ചിന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. ഫോണ്‍ : 0471 2381601.

  • തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക് കമ്പ്യൂട്ടര്‍ വിഭാഗത്തില്‍ ഡമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍ തസ്തികകളിലേക്കും കൊമേഴ്‌സ്്യല്‍ പ്രാക്ടീസ് വിഭാഗത്തില്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ കൊമേഴ്‌സ് തസ്തികയിലേക്കും താല്‍ക്കാലികാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ ഒന്നിന് രാവിലെ 10ന് അഭിമുഖത്തിനെത്തണം. ഡമോണ്‍സ്‌ട്രേറ്റര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ് യോഗ്യതയും, ട്രേഡ് ഇന്‍സ്ട്രക്ടര്‍ക്ക് കമ്പ്യൂട്ടര്‍ ട്രേഡിലെ എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റ്/തുല്യതാ സര്‍ട്ടിഫിക്കറ്റും ട്രേഡ്‌സ്മാന്‍ കമ്പ്യൂട്ടര്‍ ട്രേഡിലെ എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റും ഉണ്ടാവണം. ഇന്‍സ്ട്രക്ടര്‍ ഇന്‍ കൊമേഴ്‌സിന് ബി.കോം ഫസ്റ്റ് ക്ലാസ്, ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് യോഗ്യതയാണാവശ്യം

Also read : കിറ്റ്‌സ് സെന്ററുകളില്‍ അവസരം

shortlink

Related Articles

Post Your Comments

Related Articles


Back to top button