സൗദിയിലെ ടിവി അവതാരകയ്ക്ക് കാറ്റ് കാരണം കിട്ടിയത് എട്ടിന്റെ പണിയാണ്. വസ്ത്രധാരണത്തിലെ അപാകതയാണ് ഇതിന് ഒരു കാരണമായി പറയാവുന്നത്. മേല്‍വസ്ത്രത്തിന്റെ ബട്ടന്‍ മുഴുവന്‍ അവതാരക ഇട്ടിരുന്നില്ല തുടര്‍ന്ന് അവതരണത്തിനിടെ കാറ്റടിച്ചപ്പോള്‍ വസ്ത്രം പറക്കുകയായിരുന്നു. ഇത് സംഭവിച്ചിട്ടും യാതൊരു കൂസലും ഇല്ലാതെ ഇവര്‍ ക്യാമറയ്ക്ക് മുന്നില്‍ നിന്നു.
പിന്നീട് മിനിറ്റുകള്‍ക്ക് ശേഷമാണ് ഇവര്‍ മേല്‍വസ്ത്രം ശരിയാക്കുന്നത്. മാത്രമല്ല ഇവര്‍ തലയില്‍ ചുറ്റിയിരുന്ന തുണിയും അഴിക്കുന്നുണ്ട്. കാറ്റ് അടിച്ച് മേല്‍ വസ്ത്രം പറക്കുമ്പോള്‍ ശരീരത്തോട് ഒട്ടിയ അടിവസ്ത്രങ്ങള്‍ വ്യക്തമായി കാണുന്നുണ്ട്.
സംഭവം വിവാദമായതോടെ യുവതിക്കെതിരെ സൗദി അധികാരികള്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഷിറീന്‍ അല്‍ റിഫൈ എന്ന അവതാരകയ്ക്കാണ് പണികിട്ടിയത്. സൗദിയിലെ വനിതകളുടെ ഡ്രൈവിംഗ് ബാന്‍ പിന്‍വലിച്ചതിനെ കുറിച്ചുള്ള പരിപാടി റോഡില്‍ നിന്നും അവതരിപ്പിക്കവെയാണ് ഇതുണ്ടായത്.
Post Your Comments