എടപ്പാള്‍ : തീയറ്ററിൽ വെച്ച് പത്തുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ തീയറ്റര്‍ ഉടമയ്ക്ക് എതിരായ ആരോപണങ്ങൾ തെറ്റാണെന്ന് കണ്ടെത്തി. പീഡനവിവരം പോലിസിനെ കൃത്യമായി അറിയിച്ചില്ലെന്നും ദൃശ്യങ്ങള്‍ വെച്ച് വിലപേശലിന് ശ്രമിച്ചെന്നുമായിരുന്നു തീയേറ്റര്‍ ഉടമയ്ക്കെതിരേയുള്ള പോലീസിന്റെ വാദം . എന്നാൽ പീഡനം നടന്ന ദിവസം തീയേറ്റര്‍ ഉടമ പോലീസ് ഉദ്യോഗസ്ഥനുമായി മൂന്ന് മിനിറ്റോളം സംസാരിച്ചതിന്റെ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു .
പോലീസിനെ അറിയിച്ചിട്ടും കേസ് അന്വേഷിച്ചില്ല തുടർന്ന് നേരത്തേ പകര്‍ത്തി വെച്ചിരുന്ന ദൃശ്യം ഉൾപ്പെടെ ചൈൽഡ് ലൈനെ ഏൽപ്പിക്കുകയായിരുന്നു. സിസിടിവിയില്‍ നിന്നും ദൃശ്യം നശിക്കുമെന്നായതോടെയാണ് പെണ്ഡ്രൈവിലേക്ക് മാറ്റിയത്.
Read also: വൈദികര്‍ പീഡിപ്പിച്ച സംഭവം : യുവതിയെ അപമാനിക്കുന്ന പോസ്റ്റുകള്‍ക്കെതിരെ നടപടിയ്ക്ക് സാധ്യത
സമയത്ത് പോലീസിനെ അറിയിക്കാതെ ദൃശ്യങ്ങള്‍ ഉടമ ഒരാഴ്ചയോളം പൂഴ്ത്തിവെച്ച ശേഷമാണ് ചൈല്‍ഡ് ലൈനെ അറിയിച്ചതെന്നായിരുന്നു പോലീസ് തീയേറ്റര്‍ ഉടമയ്ക്ക് എതിരേ ആരോപിച്ചത്. അതേസമയം സംഭവത്തില്‍ തീയേറ്റര്‍ ഉടമയ്ക്ക് പ്രതിയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം ക്രൈംബ്രാഞ്ചിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നേരത്തേ വിവരം അധികൃതരെ അറിയിച്ച തീയേറ്റര്‍ ഉടമയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത് വലിയ വിവാദമായി മാറിയിരുന്നു.
Post Your Comments