അബുദാബി: കാമുകിക്ക് പണം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഏര്‍പ്പെട്ട വ്യക്തിയെയും കൂട്ടുനിന്ന സ്ത്രീകളെയും യുവാവ് കുത്തിക്കൊന്നു. കേസ് നാളെ ഹൈക്കോടതിയില്‍. മസാജ് സെന്ററിലെ ജോലിക്കാരനായ ബംഗ്ലാദേശ് സ്വദേശിയാണ് ഈ കൊലപാതകം നടത്തിയത്. ഈ വര്‍ഷം ആദ്യമാണ് സംഭവം നടന്നത്. അന്നേ ദിവസം ബംഗ്ലാദേശ് സ്വദേശി പാര്‍ലറില്‍ വന്നപ്പോള്‍ ഇന്തോനേഷ്യൻ പൗരന്‍ അവിടെയുണ്ടായിരുന്നു. കാമുകിയും മറ്റു നാലു സ്ത്രീകളും തൊട്ടടുത്ത മുറിയിലും. യുവതിയുമായി പണം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടോ എന്ന് യുവാവ് ചോദിച്ചപ്പോള്‍ അതേ എന്ന് ഇന്തോനേഷ്യൻ യുവാവ് മറുപടി നല്‍കി. ഈ സമയം അവിടെയുണ്ടായിരുന്ന കത്തി ഉപയോഗിച്ച് പ്രതി ഇയാളെ ആക്രമിച്ചു.
ALSO READ:ജനിച്ചത് പെണ്‍കുഞ്ഞ് : നാലാം ദിവസം പിഞ്ചു കുഞ്ഞിനെ അച്ഛൻ കുത്തിക്കൊന്നു
മരണം ഉറപ്പാക്കുന്നതുവരെ വെട്ടിപരുക്കേല്‍പ്പിച്ചു. തുടര്‍ന്ന്, അകത്തുണ്ടായിരുന്ന സ്ത്രീകളെയും വെട്ടികൊലപ്പെടുത്തുകയായിരുന്നു. തൊട്ടടുത്തുള്ള ജീവനക്കാരന്‍ പാര്‍ലറില്‍ നിന്നും മോശം ഗന്ധം വന്നതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. പൊലീസ് എത്തി പരിശോധിച്ചപ്പോള്‍ അഞ്ചു മൃതദേഹങ്ങളാണ് കണ്ടെത്തിയത്.പ്രതിയെ കൂടാതെ ഇയാളുടെ കാമുകിയെയും വിവരം പുറത്തു പറയാതിരുന്ന എട്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.
Post Your Comments