വാഷിംഗ്ടണ്‍•ഈ ബുധനാഴ്ച വിരമിക്കൽ പ്രഖ്യാപനം നടത്തിയ യു എസ് സുപ്രീം കോടതി ജഡ്ജി കെന്നഡിക്ക് പകരക്കാരനെ കണ്ടെത്താനുള്ള 25 അംഗ പട്ടികയിൽ ഇന്ത്യൻ വംശജനായ നാല്പത്തൊമ്പതുകാരൻ അമുൽ താപ്പർ ഇടം പിടിച്ചത്
ഇന്ത്യൻ – അമേരിക്കൻ വംശജനായ നിയമജ്ഞൻ അമുൽ താപ്പർ, വിരമിക്കുന്ന സുപ്രീംകോടതി ജഡ്ജി കെന്നഡിക്ക് പകരക്കാരനെ കണ്ടെത്താനുള്ള 25 അംഗ പട്ടികയിൽ , ഉൾപെട്ടിട്ടുള്ളതായാണ് അമേരിക്കൻ മാധ്യമങ്ങളുടെ റിപ്പോർട്ട് . പട്ടികയിൽ നിന്നും ട്രംപ് തിരഞ്ഞെടുക്കുന്ന വ്യക്തി ആയിരിക്കും കെന്നഡിക്ക് പകരക്കാരനായി വരുക.
ജസ്റ്റിസ് കെന്നഡി (81) ബുധനാഴ്ച വൈറ്റ് ഹൗസിൽ എത്തി ട്രംപിനെ കണ്ടതിനു പിന്നാലെ ആണ് അദ്ദേഹം സഹപ്രവർത്തകരോട് തന്റെ വിരമിക്കൽ തീരുമാനം അറിയിച്ചത് . ജൂലൈ 31 ആകും അപെക്സ് കോടതിയിലെ അവസാന ദിനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു .
അമേരിക്കയിലെ ഒന്നിലേറെ പ്രമുഖ മാധ്യമങ്ങൾ അമുൽ താപ്പറിന്റെ പേര് കെന്നഡിയുടെ പിൻഗാമിയെ കണ്ടെത്താനുള്ള അന്തിമ പട്ടികയിൽ ഉൾപെടുത്തിയതായി റിപ്പോർട്ട് ചെയ്തിരുന്നു .
Post Your Comments