India

അതിർത്തി കടന്നെത്തിയ ബാലനെ മധുരം നൽകി തിരിച്ചയച്ച് ഇന്ത്യൻ സൈന്യം

ജമ്മു കശ്മീർ: പാക് അധിനിവേശ കശ്മീരിൽനിന്ന് അബദ്ധത്തിൽ അതിർത്തി കടന്നെത്തിയ പതിനൊന്നുകാരനെ മധുരപലഹാരങ്ങൾ നൽകി മടക്കി അയച്ച് ഇന്ത്യൻ സൈന്യം. പൂഞ്ച് ജില്ലയിലെ ഇന്ത്യൻ മേഖലയിലാണ്, മുഹമ്മദ് അബ്ദുല്ല എന്ന ബാലൻ വഴിതെറ്റി എത്തിയത്. ജൂണ്‍ 24 എത്തിയ ബാലനെ സൈന്യം അന്നുതന്നെ പൊലീസിൽ ഏൽപ്പിച്ചിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മധുരപലഹാരങ്ങൾ കൈമാറി ഒടുവിൽ പാക് അധികൃതർക്ക് ബാലനെ കൈമാറുകയായിരുന്നു.

Read Also: ചൈനീസ്-പാക് ഹാക്കര്‍മാരെ പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം

ഇന്ത്യൻ സൈന്യം എപ്പോഴും ധർമത്തിന്റെ മാനുഷിക മുഖമായാണ് നിലകൊള്ളുന്നത്. നിരപരാധികളായ സാധാരണക്കാരുടെ കാര്യത്തിൽ ഞങ്ങൾ കൂടുതൽ ജാഗരൂഗരാണെന്ന് സൈനിക വക്താവ് അറിയിച്ചു. ബാലന്‍റെ പ്രായം കൂടി കണക്കിലെടുത്താണ് മാനുഷിക പരിഗണന നൽകി മോചിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button