ആപ്പിളും സാംസങും പേറ്റന്റ് ലംഘനത്തെത്തുർന്ന് 2011 ൽ ആരംഭിച്ച നിയമയുദ്ധം അവസാനിപ്പിക്കാൻ തീരുമാനമായി. കാലിഫോർണിയയിലെ സാൻ ജോസിലുള്ള ഒരു ജില്ലാ കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് രണ്ടു ടെക്നിക്കൽ കമ്പനികളും ഇക്കാര്യം അറിയിച്ചത്. ‘അവർ ഈ വിഷയത്തിൽ അവശേഷിക്കുന്ന എതിർപ്പ് ഉപേക്ഷിച്ചു പരിഹരിക്കാൻ സമ്മതിക്കുന്നു’ എന്നാണ് ജഡ്‌ജിയ്‌ക്ക് സമർപ്പിച്ച ഹർജിയിൽ രണ്ടു കമ്പനികളും അറിയിച്ചത്. ഒത്തുതീർപ്പ് വ്യവസ്ഥകൾ വെളിപ്പെടുത്തിയിട്ടില്ല . സി നെറ്റ് റിപ്പോർട്ട് പ്രകാരം ഇനി ഈ വിഷയത്തിൽ മറ്റൊരു കേസ് ഫയൽ ചെയ്യാൻ സാധിക്കില്ല എന്ന വ്യവസ്ഥയോടെയാണ് ജഡ്‌ജി ലൂസി കോ ഓർഡറിൽ ഒപ്പു വെച്ചത്.
Post Your Comments