India

കടം തീര്‍ക്കാന്‍ ഭാര്യയെയും 12 കാരിയായ മകളെയും വില്‍ക്കാനൊരുങ്ങി ഓട്ടോഡ്രൈവർ

ഹൈദരാബാദ്​: 15 ലക്ഷം രൂപയുടെ കടം തീര്‍ക്കാന്‍ ഭാര്യയെയും 12 കാരിയായ മകളെയും വില്‍ക്കാനൊരുങ്ങി ആന്ധ്രാ പ്രദേശിലെ ഓട്ടോ ഡ്രൈവര്‍. സ്ഥിരം മദ്യപാനിയായ ഇയാൾ മകളെയും ഭാര്യയെയും വില്‍ക്കാന്‍ കരാറുണ്ടാക്കുകയും ചെയ്​തു. ഇയാള്‍ക്ക്​ പ്രായപൂര്‍ത്തിയാകാത്ത നാലു പെണ്‍കുട്ടികളും ഒരു മകനുമുണ്ട്​. മൂത്ത രണ്ട്​ പെണ്‍മക്കള്‍ക്ക്​ 17ഉം 12ഉം വയസാണ്​. ഇതില്‍ 12കാരിയെ വില്‍ക്കാനാണ്​ ഇയാൾ കരാര്‍ ഉണ്ടാക്കിയത്.

1.5 ലക്ഷം രൂപയുടെ കരാറാണ്​ ഒപ്പുവെച്ചിരിക്കുന്നത്​. ഇയാളുടെ ഭാര്യ പരാതി നല്‍കിയതോടെയാണ്​ സംഭവം പുറത്തറിഞ്ഞത്​. താന്‍ ഇൗയടുത്താണ്​ സംഭവം അറിഞ്ഞതെന്നും ത​ന്റെ മക്കളെ ഇയാള്‍ വില്‍ക്കുമെന്ന്​ ഭയക്കുന്നതായും തന്നെ അഞ്ചു ലക്ഷം രൂപയ്ക്ക് ബന്ധുവിന് വിറ്റതായും ഭാര്യ പറഞ്ഞു. ഇതോടെ താൻ തന്റെ വീട്ടിലേക്ക് പോയെങ്കിലും ഇയാൾ അവിടെ വന്ന് തന്നെ ഉപദ്രവിച്ചതായാണ് ഇവർ പറയുന്നത്.

തന്റെ കുട്ടികളെ തനിക്ക്​ ഇഷ്​ടമുള്ളത്​ ചെയ്യുമെന്നാണ്​ ഭര്‍ത്താവി​ന്റെ ഭീഷണിയെന്നും സ്​ത്രീ പറയുന്നു. സ്​ത്രീയുടെ പരാതിയെ തുടര്‍ന്ന്​ കേസെടുക്കുകയും 17ഉം 12ഉം വയസുള്ള കുട്ടികളെ സംരക്ഷണ കേന്ദ്രത്തിലേക്ക്​ മാറ്റുകയും ചെയ്​തിട്ടുണ്ട്​.

shortlink

Post Your Comments


Back to top button