Gulf

പെട്രോൾ സ്വയം നിറച്ചില്ലെങ്കിൽ ഇനി നൽകേണ്ടിവരുന്നത് അധികതുക

അബുദാബി: അഡ്‌നോക്കിന്റെ പമ്പുകളിൽ വാഹനങ്ങളിൽ സ്വയം ഇന്ധനം നിറച്ചില്ലെങ്കിൽ ഇനി 10 ദിർഹം അധികമായി നൽകേണ്ടിവരും. മുതിർന്ന പൗരന്മാരെയും ഭിന്ന ശേഷിക്കാരെയും ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ജൂൺ 30 മുതലാണ് ജീവനക്കാരുടെ സേവനമാവശ്യപ്പെട്ടാൽ അധികതുക നൽകേണ്ടി വരിക.

Read Also: യു.എ.ഇയിൽ ഇന്ധനവിലയില്‍ മാറ്റം

ഉപഭോക്താക്കൾക്ക് നേരിട്ട് ഇന്ധനം നിറയ്ക്കാനായി പ്രത്യേക ചിപ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഈ ചിപ്പ് അക്കൗണ്ടിലുള്ള തുകയ്ക്ക് ഉപഭോക്താക്കൾക്ക് സ്വന്തമായി ഇന്ധനം നിറയ്ക്കാൻ കഴിയും. ചിപ്പിലെ അക്കൗണ്ടിലേക്ക് പണം നിറയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button