Latest NewsKerala

അമ്മയിലെ വിവാദങ്ങള്‍ക്ക് ദിലീപിന്റെ മറുപടി

കൊച്ചി: ‘അമ്മ’യിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ ആദ്യ പ്രതികരണം പുറത്തു വന്നു. ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയിട്ടില്ലെന്നും ഇനി സംഘടനയ്ക്ക് പരാതി ലഭിച്ചിരുന്നെങ്കില്‍ അപ്പോൾ വിശദീകരണം ചോദിക്കണമായിരുന്നെന്നും അദ്ദേഹം പറയുന്നു.

അമ്മയില്‍ നിന്ന് പുറത്താക്കിയത് രേഖാമൂലം അറിയിച്ചിട്ടില്ല തിരിച്ചെടുത്തതിനും രേഖയില്ല. പരസ്യപ്രതികരണത്തിന് നിയമവിലക്കുണ്ടെന്നും ദിലീപ് സുഹൃത്തുക്കളോട് പറഞ്ഞു. എന്നാൽ അതേസമയം ദിലീപിനെതിരായ നടിയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് താരസംഘടനയും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button