KeralaLatest News

കാസർഗോഡ് നിന്ന് ദൂരുഹ സാഹചര്യത്തില്‍ നാലു പേരെ കൂടി കാണാതായി

കാസര്‍കോഡ്: കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളില്‍ നിന്നായി ദുരുഹ സാഹചര്യത്തില്‍ നാല് പേരെ കൂടി കാണാതായി. ഇതോടെ രണ്ടു ദിവസങ്ങളിലായി കാണാതായവരുടെ എണ്ണം പതിനഞ്ചായി. ചെറുവത്തൂര്‍ കാടാങ്കോട്ട് സ്വദേശി ശിഹാബ് ഉള്‍പ്പടെ നാല് പേരെയാണ് കാണാതായത്. സംഭവത്തില്‍ ചന്തേര ,പഴയങ്ങാടി പോലീസ് കേസ്സെടുത്തു അന്വേഷണം ആരംഭിച്ചു. കുടുംബങ്ങളെ കാണാതാകുന്നത് സംബന്ധിച്ച്‌ ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

മുൻപ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 21 പേരെ കാണാതാവുകയും പിന്നീട് ഇവർ ഐ എസ് കേന്ദ്രത്തിലാണെന്നു സ്ഥിരീകരിക്കുകയും ചെയ്ത പടന്ന, തൃക്കരിപ്പൂര്‍ മേഖലകളില്‍ നിന്നാണ് നിന്നാണ് ഇവരെയും കാണാതായത്. ഷിഹാബിന്റെ പിതാവ് മുഹമ്മദിന്റെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസമാണ് കാസര്‍ഗോഡ് ചെമ്മനാട് ,അണങ്കൂര്‍ എന്നിവടങ്ങളില്‍ നിന്നായി സത്രികളും കുട്ടികളും ഉള്‍പ്പടെ 11 പേരെ കാണാതായതായി പോലീസിന് പരാതി ലഭിച്ചത്.

ഇത് സംബന്ധിച്ച്‌ മാധ്യമങ്ങൾ വഴി അന്വേഷണം വഴിതെറ്റിക്കാനും ശ്രമം നടക്കുന്നതായി ആരോപണം ഉണ്ട്. തിരോധാനത്തില്‍ പോലീസ് അന്വേഷണം നടക്കവെ ചില മാധ്യമങ്ങളെ ഉപയോഗിച്ച്‌ നാടുവിട്ടവരുടെ സുഹൃത്തുക്കളാണ് ഇതിന് മുന്നിട്ടിറങ്ങിയതെന്നാണ് ആരോപണം. ഈ മേഖലകളിൽ നിന്ന് ഐ എസ്സ് കേന്ദ്രത്തിലെത്തിയ സംഘങ്ങളില്‍ ഏഴു പേര്‍ ഇതിനോടകം കൊല്ലപ്പെട്ടതായും  സ്ഥിരികരിച്ചിട്ടുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും ഇത് സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button