
ലക്നൗ : പതിനാറുകാരിയെ തോക്കു ചൂണ്ടി ക്രൂര പീഡനത്തിനിരയാക്കി. ഉത്തർപ്രദേശിലെ മുസാഫര്‍നഗറിൽ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും പിടിച്ചിറക്കിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പീഡന വിവരം ആരോടും പറയരുതെന്ന് യുവാവ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി.
എന്നാൽ സംഭവം പെൺകുട്ടിയുടെ വീട്ടുകാർ അറിയുകയും പെണ്‍കുട്ടിയുടെ സഹോദരൻ പോലീസിൽ പരാതി നൽകുകയും ചെയ്തു . തുടർന്നാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Post Your Comments