കൊച്ചി: താര സംഘടനയായ അമ്മയില്‍ നിന്നും നാല് നടിമാര്‍ രാജിവെച്ചത് ധീരമായ നടപടിയാണെന്ന് വി എസ് അച്യുതാനന്ദന്‍. തികച്ചും സ്ത്രീവിരുദ്ധമായാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്ന് തുറന്നു പറഞ്ഞുകൊണ്ടാണ് ഇവര്‍ രാജിവെച്ചിട്ടുള്ളത്. സ്വന്തം അംഗങ്ങളുടെ അവകാശങ്ങള്‍ക്ക് യാതൊരു പരിഗണനയും സംഘടന നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
read also: നാല് നടിമാർ ‘അമ്മ’യെ കൈവിട്ടു
ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമണത്തിന് ഇരയായ നടി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് അമ്മയില്‍ നിന്നു രാജി വെച്ചത്. വുമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇവര്‍ രാജി പ്രഖ്യാപിച്ചത്.
Post Your Comments