കോട്ടയം: മരക്കൊമ്പ് തലയില്‍ വീണ് പതിനൊന്നുകാരി മരിച്ചു. കങ്ങഴ തടത്തില്‍താഴെ വീട്ടില്‍ അഭയകുമാര്‍ ശോഭനാ ദമ്ബതികളുടെ മകളും നെടുമണ്ണില്‍ സിസ്റ്റര്‍. അല്‍ഫോന്‍സ യു പി സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയുമായ പവിത്ര (11) ആണ് മരിച്ചത്. ഇന്ന് രാവിലെ 12 മണിയോടെ വീട്ട് മുറ്റത്ത് ഇരുന്ന് കളിച്ചുകൊണ്ടിരുന്ന പവിത്രയുടെ തലയിലേയ്ക്ക് ഉണങ്ങിയ പ്ലാവിന്റെ ശിഖരം ഒടിഞ്ഞു വീഴുകയായിരുന്നു. ബോധരഹിതയായ കുട്ടിയെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് നഷ്ടപ്പെട്ടിരുന്നു. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
Also read : അസുഖം ബാധിച്ച് നാട്ടിലെത്തിയ പ്രവാസി ചികിത്സക്കിടെ മരിച്ചു
Post Your Comments