റോഡരികില്‍ നിറുത്തിയിട്ടിരുന്ന ബൈക്കില്‍ കയറിയ മൂര്‍ഖനെ പുറത്തിറക്കാന്‍ പഠിച്ച പണി മുഴുവന്‍ നോക്കുന്ന യുവാവിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. മുഴുവനും അഴിച്ചു വെച്ചിരിക്കുന്ന ബൈക്കിന്റെ ചിത്രങ്ങളും മൂര്‍ഖന്റെ ചിത്രവുമാണ് വൈറലാകുന്നത്. ബൈക്കിനടുത്തു കൂടി പാമ്പ് ഇഴഞ്ഞു നീങ്ങുന്നത് യുവാവ് ആദ്യം കണ്ടിരുന്നു. എന്നാല്‍ ബൈക്കിനുള്ളില്‍ തന്നെ പാമ്പ് പതുങ്ങിയിരിക്കുകയാണെന്ന സംശയം വര്‍ധിച്ചതോടെ പുറത്തിറക്കാനുള്ള ശ്രമമായി പിന്നീട്.
ആദ്യം ബൈക്ക് പറമ്പിലേക്ക് മാറ്റി മണ്ണെണ്ണയും ചിതലിനെ തുരത്തുന്ന ലായനിയും ഒഴിച്ചു നോക്കി. രക്ഷയിലെന്ന് കണ്ട് ബൈക്കിന്റെ ഓരോ ഭാഗമായി അഴിച്ചു മാറ്റി നോക്കി. ഒടുവില്‍ ഹെഡ്ലൈറ്റിനുള്ളിലുള്ള ഇന്സുലേഷന് ടേപ്പിന്റെ ഭാഗത്ത് പാമ്പ് ഇരിപ്പുണ്ടായിരുന്നു. ഹെഡ്ലൈറ്റ് അഴിച്ചു മാറ്റിയപ്പോള്‍ മൂര്‍ഖന്‍ പത്തി വിടര്‍ത്തിയ നിലയിലായിരുന്നു. സംഭവം എവിടെയാണ് നടന്നതെന്ന് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. മൂര്‍ഖന്റെയും ബൈക്കിന്റെയും ചിത്രങ്ങള്‍ അവിടെ വന്നു കൂടിയ ആളുകളില്‍ ആരോ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ ഇടുകയായിരുന്നു.
Post Your Comments