കണ്ണൂര്‍: സ്ത്രീത്വത്തെ അപമാനിച്ചതിന് തരികിട സാബുവിനെതിരെ നടപടിയെടുക്കാത്തതിന്റെ പേരില്‍ പൊതുപ്രവര്‍ത്തക ലസിത പാലക്കല്‍ പാനൂര്‍ സി.ഐ.ഓഫീസിന് മുന്നില്‍ നടത്തിയ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു. ഒരാഴ്ചക്കുള്ളില്‍ കേസിന്റെ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന സി.ഐയുടെ ഉറപ്പിന്മേലാണ് ഒരു മണിക്കൂറോളം നീണ്ട പ്രതിഷേധം അവസാനിപ്പിച്ചത്.
ലസിതയുടെ കുത്തിയിരിപ്പ് പ്രതിഷേധത്തിന് പിന്തുണയുമായി യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പ്രകാശ് ബാബുവും സ്റ്റേഷനിലെത്തി. ഇടത് അനുകൂലികളായ സ്ത്രീകള്‍ക്ക് മാത്രമാണ് ഇവിടെ നീതി ലഭിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് തരികിട സാബുവിനെതിരെ ഒരാഴ്ചക്കുള്ളില്‍ നടപടി സ്വീകരിക്കുമെന്ന ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റം ചുമത്തി 354 എ വകുപ്പ് പ്രകാരമായിരുന്നു തരികിട സാബുവിനെതിരെ കേസെടുത്തത്.
read also :പാനൂർ പോലീസ് സ്റ്റേഷന് മുന്നിൽ ലസിതാ പാലക്കലിന്റെ സമരം ആരംഭിച്ചു ( വീഡിയോ)
എന്നാല്‍ അതിന് ശേഷം യാതൊരു നടപടിയുമുണ്ടായില്ല. ഒരേതരം കേസുകളില്‍ തന്നെ പോലീസ് പക്ഷപാതിത്വം കാണിക്കുന്നുവെന്നും സാബുവിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു കൊണ്ടായിരുന്നു ലസിതയുടെ പ്രതിഷേധം. ഷാനി പ്രഭാകർ, വീണാ ജോർജ്ജ്, ദീപ നിഷാന്ത് എന്നിവരുടെ പരാതികളിൽ സത്വരനടപടി സ്വീകരിച്ച കേരളാ പോലീസ് ലസിതാ പാലക്കലിൻറെ കാര്യത്തിൽ തികഞ്ഞ പക്ഷപാതിത്വമാണ് കാണിച്ചിരിക്കുന്നതെന്ന് അഡ്വക്കറ്റ് സുരേഷ് ബാബു പറഞ്ഞു.
Post Your Comments