Jobs & Vacancies

ആയൂര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

പത്തനംതിട്ട: ജില്ലയിലെ വിവിധ ഗവണ്‍മെന്റ് ആയൂര്‍വേദ ആശുപത്രി/ഡിസ്‌പെന്‍സറികളില്‍ നിലവിലുള്ള/ഉണ്ടാകുന്ന മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവിലേക്ക് പ്രതിദിനം 1365 രൂപ നിരക്കിലും പ്രതിമാസം 40950 രൂപയില്‍ കവിയാതെയും ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിഎഎംഎസും റ്റി.സി മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ളവരുമായിരിക്കണം അപേക്ഷകര്‍. പ്രായപരിധി 50 വയസ്. താത്പര്യമുള്ളവര്‍ മേലേവെട്ടിപ്രത്ത് പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ജൂലൈ അഞ്ചിന് രാവിലെ 11 നടക്കുന്ന കൂടിക്കാഴ്ചയില്‍ യോഗ്യത തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകള്‍, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, ആധാര്‍ എന്നിവയുടെ അസല്‍ പകര്‍പ്പ് സഹിതം പങ്കെടുക്കണം. ഫോണ്‍: 0468 2324337.

shortlink

Related Articles

Post Your Comments

Related Articles


Back to top button