Kerala

പകൽ ഓട്ടോ ഡ്രൈവർ രാത്രി മോഷണം; രണ്ടുപേര്‍ പിടിയില്‍

കാക്കനാട് : പകൽ സമയത്ത് ഓട്ടോ ഓടിക്കുകയും രാത്രിയിൽ മോഷണം നടത്തുകയും ചെയ്യുന്ന രണ്ടുപേർ പിടിയിൽ. ഓട്ടോ ഡ്രൈവര്‍മാരായ വല്ലാര്‍പാടം പണ്ടാരംപറമ്പില്‍ സുരാജ് (29) വൈപ്പിന്‍ ചക്യാമുറി സ്റ്റിബിന്‍ (28) എന്നിവരാണ് തൃക്കാക്കര പൊലീസിന്റെ പിടിയിലായത്. രാത്രികാലങ്ങളിൽ ഓട്ടോയിൽ കറങ്ങിനടന്ന് മറ്റ് വാഹനങ്ങളിൽനിന്ന് ബാറ്ററി മോഷ്ടിക്കുകയാണ് ഇവരുടെ പതിവ്.

കാക്കനാട് ഓലിമുകളില്‍ ജംഗ്ഷനില്‍വെച്ച് നടന്ന പോലീസ് പരിശോധനയ്ക്കിടെ ഓട്ടോയിൽ ബാറ്ററി കണ്ട് സംശയം തോന്നിയ പോലീസുകാർ ഇരുവരേയും ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ സണ്‍റൈസസ് ഹോസ്പിറ്റലിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്ന് മോഷ്ടിച്ചതാണ് ബാറ്ററി.

Read also:കുപ്പിവെള്ളത്തെ പുറത്താക്കാൻ കേരളം ഒരുങ്ങുന്നു

സിവില്‍ സ്‌റ്റേഷന്‍ അടക്കമുള്ള സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ നിന്ന് ബാറ്ററി മോഷണം പോയതായി പരാതി ഉയര്‍ന്നിരുന്നു. ഇതിനെത്തുടർന്ന് പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button