ലണ്ടന്‍: ലോകത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമതെന്ന് സർവേ റിപ്പോർട്ട്. സ്ത്രീകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിദഗ്ദര്‍ക്കിടയില്‍ റോയിറ്റേഴ്‌സ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വേ ഫലമാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട്. ലൈംഗിക അതിക്രമവും, നിര്‍ബന്ധിത അടിമപ്പണിയുമാണ് ഇന്ത്യയെ പട്ടികയില്‍ ഒന്നാമതെത്തിച്ചത്.
യുദ്ധവും അക്രമവും തുടര്‍ക്കഥയായ അഫ്ഗാനിസ്ഥാനും സിറിയയുമാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. സൊമാലിയയും സൗദി അറേബ്യയുമാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. ലൈംഗികാതിക്രമത്തിന്റെ കാര്യത്തില്‍ അമേരിക്ക മൂന്നാം സ്ഥാനത്തുണ്ട്. ഈ പട്ടികയില്‍ ഇടം പിടിക്കുന്ന ഏക പാശ്ചാത്യ രാജ്യമാണ് അമേരിക്ക. ദില്ലി പെണ്‍കുട്ടിയുടെ ക്രൂരമായ കൊലപാതകത്തിന് ശേഷവും രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ കുറയാത്തതും ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൃത്യമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാത്തതുമാണ് പട്ടികയില്‍ ഇന്ത്യയെ ആദ്യ സ്ഥാനത്ത് എത്തിച്ചതെന്ന് വിദഗ്ദര്‍ വിശദമാക്കുന്നു.
2011ല്‍ സമാനമായ സര്‍വേ നടത്തിയിരുന്നു. അന്നും സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ തന്നെ ഇന്ത്യ ഇടം പിടിച്ചിരുന്നു.
Post Your Comments