കൊച്ചി: സംസ്ഥാനത്ത് പൈനാപ്പിളിനെതിരെ നടക്കുന്ന പ്രചാരണത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി കര്‍ഷകര്‍. പൈനാപ്പിളില്‍ കര്‍ഷകര്‍ അമിതതോതില്‍ കീടനാശിനി ഉപയോഗിക്കുന്നതായുള്ള പ്രചാരണമാണ് ഇപ്പോള്‍ വ്യാപകമായിരിക്കുന്നത്. ഈ വ്യാജപ്രചാരണം മൂലം കര്‍ഷകര്‍ ആശങ്കയിലാണെന്നു പൈനാപ്പിള്‍ ഫാര്‍മേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വാഴക്കുളത്തെ പൈനാപ്പിള്‍ കര്‍ഷകര്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ശുപാര്‍ശകളും നിര്‍ദേശങ്ങളും പാലിച്ചാണ് രാസവളങ്ങള്‍, രോഗ നിവാരണ മാര്‍ഗങ്ങള്‍, കളനിയന്ത്രണ മാര്‍ഗങ്ങള്‍, കൃഷിരീതി എന്നിവ സ്വീകരിക്കുന്നത്.
Read Also : വിഷമീൻ എത്തിക്കുന്നവർക്കെതിരെ കർശന നടപടി : ആരോഗ്യമന്ത്രി
നാലു ലക്ഷം ടണ്‍ വാര്‍ഷിക ഉത്പാദനവും 800 കോടി രൂപയ്ക്കുമേല്‍ വിറ്റുവരവും പൈനാപ്പിള്‍ കൃഷിയിലൂടെ ലഭിക്കുന്നുണ്ട്. ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴിലവസരവും നല്കുന്ന ഈ കൃഷിമേഖലയെ തകര്‍ക്കാനുള്ള ചില ഗൂഢലക്ഷ്യങ്ങളാണ് ഇതിനുപിന്നിലെന്ന് കര്‍ഷകര്‍ പറഞ്ഞു.
Post Your Comments