നീലേശ്വരം: സി.പി.എം ഊരുവിലക്കിയതിനെ തുടര്‍ന്ന് തേങ്ങപോലും പറിക്കാന്‍ കഴിയാതെ ഒരു കുടുംബം. പാര്‍ട്ടി ഗ്രാമത്തില്‍ ഊരുവിലക്കിയതായി ആരോപണമുന്നയിച്ച എം.കെ.രാധയും പെണ്‍മക്കളും പേരമകനും കരിവെള്ളൂരിലെ തെങ്ങുകയറ്റ തൊഴിലാളികളുമായി പാലായിലെത്തി തേങ്ങപറിക്കാന്‍ ശ്രമിച്ചിതനെയാണ് തൊഴിലാളികള്‍ തടഞ്ഞത്.
Also Read : ബിജെപിയിൽ ചേർന്ന മുസ്ളിങ്ങൾക്ക് സിപിഎമ്മിന്റെ ഊരുവിലക്കെന്ന്‍ ആരോപണം
നീലേശ്വരം പാലായില്‍ തിങ്കളാഴ്ച രാവിലെയാണ് കുടുംബം പോലീസ് സുരക്ഷയോടെ സ്വന്തം കുടുംബത്തില്‍ തേങ്ങപറിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ നാട്ടില്‍ തെങ്ങുകയറ്റ തൊഴിലാളികളുണ്ടെന്നും അവരെയല്ലാതെ പുറമെനിന്നുള്ളവരെ തേങ്ങപറിക്കാന്‍ അനുവദിക്കില്ലെന്നും സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞതായി രാധ വ്യക്തമാക്കി.
പാലം നിര്‍മാണത്തിന് സ്ഥലം വിട്ടുകൊടുക്കാത്തതിനെത്തുടര്‍ന്ന് രാധയ്ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തിയത്. സംഭവം നടക്കുമ്പോള്‍ നീലേശ്വരം സി.ഐ. വി.ഉണ്ണികൃഷ്ണനും എസ്.ഐ. എം.വി.ശ്രീധാസും സ്ഥലത്തുണ്ടായിരുന്നു. തുടര്‍ന്ന് പോലീസിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടു. തേങ്ങ പറിക്കാനെത്തിയ തൊഴിലാളികളോട് പോലീസിന്റെ സുരക്ഷയില്‍ തെങ്ങില്‍ക്കയറാന്‍ പറ്റുമോ എന്ന് ചോദിച്ചെങ്കിലും അവര്‍ പിന്മാറുകയായിരുന്നു.
Post Your Comments