കുവൈറ്റ് സിറ്റി : കുവൈറ്റിൽ ക്രിമിനൽ കേസുകളിൽ പിടിയിലായത് നിരവധിപേർ. 2018 ആരംഭം മുതലുള്ള 8,000 കേസുകളിലായി ക്രിമിനല്‍ കുറ്റവാളികളായ 13,000 പേരെയാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയ കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്.
വിവിധ രാജ്യക്കാരായ 70 പേരെ കൊലക്കുറ്റത്തിനും 65 പേരെ വധശ്രമം നടത്തിയതിനും അറസ്റ് ചെയ്തപ്പോൾ. പൊതുജനങ്ങളില്‍ ഭീതി പരത്തുന്ന രീതിയിലെ മോഷണം,പിടിച്ചുപറി, സുരക്ഷാഭീഷണി ഉയര്‍ത്തുന്ന കുറ്റകൃത്യങ്ങള്‍, വാഹന മോഷണം, കട കമ്പോളങ്ങളിലെ മോഷണം, ഭവനഭേദനം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരും സംശയാസ്പദമായ സാഹചര്യത്തില്‍ അറസ്റ്റിലായ ശേഷം രക്ഷപെട്ടവരും അറസ്റ്റിലായവരുടെ പട്ടികയിൽ ഉൾപ്പെടുന്നു. കൂടാതെ വധശ്രമം നടത്തിയതായി സംശയിക്കുന്ന എല്ലാവരും അറസ്റ്റിലായിട്ടുണ്ട്.
Also read : വനിതാ വിചാരണ തടവുകാര്‍ക്ക് ജാമ്യം അനുവദിക്കുന്ന കാര്യം പരിഗണനയിൽ
Post Your Comments