India

പ്രമുഖ ചാനൽ അവതാരകയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പ്രമുഖ ടെലിവിഷന്‍ അവതാരകയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഭർത്താവുമായുള്ള തർക്കത്തെ തുടർന്നാണ് ഇവർ തൂങ്ങിമരിച്ചത്. ടെലിവിഷന്‍ അവതാരകയായ തേജസ്വിനിയാണ് എടുപ്പുഗള്ളുവിലെ വീട്ടില്‍ ഞായറാഴ്ച തൂങ്ങിമരിച്ചത്. എന്നാല്‍ തിങ്കളാഴ്ചയാണ് സംഭവം പുറം ലോകം അറിയുന്നത്. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് സംഭവം.

തേജസ്വിനിയും ഭര്‍ത്താവ് പവന്‍ കുമാറും മാതാപിതാക്കളുടെ എതിര്‍പ്പ് ലംഘിച്ച കഴിഞ്ഞ അഞ്ച് വര്‍ഷം മുമ്പാണ് വിവാഹം കഴിക്കുന്നത്. എന്നാല്‍ ദമ്പതികള്‍ തമ്മില്‍ ഏറെ നാളായി സ്വരച്ചേര്‍ച്ചയില്‍ അല്ലായിരുന്നുവെന്നാണ് വിവരം. പവന്‍ കുമാര്‍ വീട്ടില്‍ ഇല്ലായിരുന്ന ദിവസം ആയിരുന്നു ആത്മഹത്യ. ഭര്‍ത്താവിന്റെ മറ്റൊരു ബന്ധത്തില്‍ ഇവര്‍ വളരെയേറെ വിഷമിച്ചിരുന്നതായാണ് സുഹൃത്തുക്കള്‍ പറയുന്നത്.

പവന്‍ കുമാറിന്റെ മാതാവ് വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തേജസ്വിനിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നതെന്നാണ് മൊഴി. വിജയവാഡയിൽ ഒരു സ്വകാര്യ ചാനലിലെ അവതാരകയായിരുന്നു തേജസ്വിനി. സംഭവത്തെകുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

shortlink

Post Your Comments


Back to top button