Latest NewsIndia

ക്രൂര പീഡനം :ഭര്‍ത്താക്കന്മാരെ മൊഴിചൊല്ലി വ്യത്യസ്തരായി രണ്ട് യുവതികള്‍

ലഖ്‌നൗ: ഭർത്താക്കന്മാർക്ക് മാത്രമല്ല തലാക്ക് ചൊല്ലി വിവാഹം വേർപെടുത്താൻ കഴിയുക എന്ന് തെളിയിച്ചു വ്യത്യസ്തരായി രണ്ടു യുവതികൾ. ഉത്തര്‍പ്രദേശിലെ ബറേയ്‌ലി കോടതിയിലാണ് അഭിഭാഷകന്‍റെ സാന്നിധ്യത്തില്‍ രണ്ട് യുവതികള്‍ ഭര്‍ത്താക്കന്മാരെ മൊഴിചൊല്ലിയത്. തലാഖ് ഇ തഫ്വീസ് നിയമപ്രകാരം പുരുഷന് സ്ത്രീയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കാനാവില്ല. അയാള്‍ അങ്ങനെ ചെയ്താലും അത് നിയമപരമായി നിലനില്‍ക്കുകയുമില്ല.

എന്നാല്‍, പ്രത്യേക സാഹചര്യങ്ങളില്‍ സ്ത്രീക്ക് പുരുഷനെ മൊഴിചൊല്ലി വിവാഹമോചനം സാധ്യമാക്കാം എന്ന് മുസ്ലീം വ്യക്തിഗതനിയമ ബോര്‍ഡംഗം ഖാലിദ് റാഷിദ് ഫറാംഗി മാഹാലി വ്യക്തമാക്കി. നിഷാ ഹമീദ്, യാസ്മീന്‍ എന്നിവരാണ് മൊഴി ചൊല്ലലിലൂടെ ഭര്‍ത്താക്കന്മാരുമായുള്ള ബന്ധം അവസാനിപ്പിച്ചത്. തലാഖ് ഇ തഫ്വീസ് പ്രകാരമാണ് ഇവർ ഭർത്താക്കന്മാരെ മൊഴി ചൊല്ലിയത്. ഭര്‍ത്തൃവീട്ടുകാരില്‍ നിന്നും 13 വര്‍ഷമായി അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കാണ് നിഷ തലാക്കിലൂടെ അന്ത്യം കുറിച്ചത്.

ഭര്‍ത്താവ് ജാവേദ് അന്‍സാരിയില്‍ നിന്നും, ഇയാളുടെ വീട്ടുകാരില്‍ നിന്നും അനുഭവിക്കുന്ന പീഡനങ്ങള്‍ ചൂണ്ടിക്കാട്ടി നിഷ നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പീഡനം വീണ്ടും തുടരുകയായിരുന്നു. തനിക്ക് വിവാഹമോചനംനൽകാതെ പീഢനംതുടർന്നപ്പോഴാണ് നിഷ മൊഴിചൊല്ലാൻ തീരുമാനം എടുത്തത്. സ്ത്രീധനത്തെച്ചൊല്ലിയും മറ്റും ക്രൂരമായ പീഡനങ്ങളാണ് ബലാത്സംഗ ഇരയായ യാസ്മീന് നേരിടേണ്ടി വന്നത്.

ബറേയ്‌ലിയിലെ ദേവ്‌റാനിയ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ യാസ്മീനെ ബലാല്‍സംഗം ചെയ്ത അര്‍ബാസിനെക്കൊണ്ട് 2014ലാണ് പഞ്ചായത്ത് അവളെ വിവാഹം കഴിപ്പിച്ചത്. എന്നാൽ ഈ പെൺകുട്ടിക്ക് നിരന്തര പീഡനമാണ് സ്ത്രീധനം ആവശ്യപ്പെട്ടും മറ്റും ഏൽക്കേണ്ടി വന്നത്. തുടര്‍ന്നാണ് അഭിഭാഷകന്‍റെ നിര്‍ദേശപ്രകാരം അയാളെ മൊഴിചൊല്ലാന്‍ യാസ്മീന്‍ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button