തിരുവനന്തപുരം: ഗൃഹനിര്‍മ്മാണത്തിന് എന്‍.ഒ.സി നല്‍കുന്നതിനുള്ള അധികാരം ആര്.ഡി.ഒ.യ്ക്ക് നല്‍കിയിരുന്നു. റവന്യൂ വകുപ്പിന്റെ എന്‍.ഒ.സി. ഇല്ലാതെയും പഞ്ചായത്തിന്റെ അനുമതിയില്ലാതെയും യാതൊരു നിര്‍മ്മാണപ്രവര്‍ത്തനവും മൂന്നാര്‍ മേഖലയില്‍ നടത്തുന്നില്ല എന്ന് ഉറപ്പാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശമുണ്ട്. എന്നാൽ വളരെ ദൂരെയുള്ള വില്ലേജുകളിലെ ജനങ്ങള്‍ക്കുണ്ടാക്കുന്ന പ്രശ്നങ്ങള്‍ പരിഗണിച്ചാണ് എന്‍.ഒ.സി. നല്‍കുന്നതിനുള്ള അധികാരം വില്ലേജ് ഓഫീസര്‍മാര്‍ക്ക് നല്കി.
ALSO READ: വില്ലേജ് ഓഫീസറുടെ നടപടി; വിശദീകരണവുമായി റവന്യൂമന്ത്രി
ജനങ്ങള്‍ക്ക് പ്രയാസമനുഭവപ്പെടാതെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചുതന്നെ മൂന്നാര്‍ മേഖലയില്‍ നിര്‍മ്മാണപ്രവര്‍ത്തനത്തിന് എന്‍.ഒ.സി. നല്‍കണമെന്ന് കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മൂന്നാറില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ക്ക് പ്രത്യേക നിയമനിര്‍മ്മാണം നടത്തുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കിയിലെ ഭൂപ്രശനവുമായി ബന്ധപ്പെട്ടുള്ള അടിയന്തിര പ്രമേയത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
Post Your Comments