India

മുസ്ലീങ്ങൾ ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്ന വിവാദ പരാമർശവുമായി ഉവൈസി

ന്യൂഡല്‍ഹി: മുസ്ലീങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും ശക്തിപെടുമെന്ന് ആള്‍ ഇന്ത്യ മജ് ലിസെ ഇത്തിഹാദുല്‍ മുസ് ലിമിന്‍ (എഐഎംഐഎം) പ്രസിഡന്റും ഹൈദരബാദ് എംപിയുമായ അസദുദ്ദീന്‍ ഉവൈസി. അധികാരത്തില്‍ വരുന്നതിനായി മുസ്‌ലിം സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്നും ഉവൈസി ആഹ്വാനം ചെയ്തു. വാ വിട്ട വാക്കുകള്‍ക്ക് നിരവധി തവണ കോടതി കയറിയിട്ടും ഉവൈസസിക്ക് യാതൊരു മാറ്റവുമില്ല.

‘ബി ജെ പിയുടെ ഭരണത്തില്‍ ഇവിടെ ആര്‍ക്കും ജീവന് സുരക്ഷയില്ല. ഉത്തര്‍പ്രദേശില്‍ സമീപകാലത്ത് നടന്ന സംഭവങ്ങളെ അധികരിച്ച്‌ തെലുങ്കാനയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉവൈസി. ഉത്തര്‍പ്രദേശില്‍ പൊലീസിന്റെ സമയോചിതമായ ഇടപെടലാണ് ആവശ്യമെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലീങ്ങള്‍ ഒരുമിച്ച്‌ പോരാടുകമാത്രമല്ല സ്വന്തം മതത്തിലുള്ളവര്‍ക്ക് വോട്ടു ചെയ്യുകയും വേണമെന്നമെന്നും അങ്ങനെ മാത്രമേ ഇത്തരം വര്‍ഗീയതയെ തടയാന്‍ കഴിയൂവെന്നാണ് ഉവൈസി പറയുന്നത്.

‘കണ്ണീര്‍ വാര്‍ക്കാനല്ല ഞാന്‍ നിങ്ങളോട് പറയുന്നത്. നിങ്ങളുടെ ബോധമാണ് ഉണരേണ്ടത്. മതേതരത്വത്തെക്കുറിച്ച്‌ സംസാരിക്കുന്ന ഈ ആളുകളാണ് ഏറ്റവും വലിയ കള്ളന്മാര്‍. വലിയ അവസരവാദികള്‍. അവര്‍ മുസ്ലീങ്ങളെ 70 വര്‍ഷത്തോളം ഉപയോഗിച്ച്‌ വഞ്ചിച്ചു. മിണ്ടാതിരിക്കാന്‍ നമ്മളെ നിര്‍ബന്ധിച്ചു’ എന്നും അസദുദ്ദീന്‍ ഉവൈസി പറഞ്ഞു. അതെ സമയം ഉവൈസിയുടെ പ്രസ്താവയ്ക്കെതിരെ വൻപ്രതിഷേധമാണ് സോഷ്യൽമീഡിയയിൽ അലയടിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button