India

കനത്ത മഴ; മുംബൈ നഗരം വെള്ളത്തില്‍ മുങ്ങി, മൂന്ന് മരണം

മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മുംബൈ നഗരം മുഴുവന്‍ വെള്ളത്തില്‍ മുങ്ങി. ഇന്നലെ വൈകിട്ട് ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. കനത്ത മഴക്കെടുതിയില്‍ ഇതുവരെ മൂന്നു പേര്‍ മരിച്ചു. മഴയെ തുടര്‍ന്ന് നഗരത്തിലെ ഗതാഗത സംവിധാനവും താറുമാറായി. ലോക്കല്‍ ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.

Also Read : ഈ മാസം 24 വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

മലബാര്‍ ഹില്‍, ധാരാവി, ഹിന്ദ്മാതാ തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളക്കെട്ടു രൂക്ഷമായിരിക്കുന്നത്. ചിലയിടങ്ങളില്‍ റോഡ് ഗതാഗതം താല്‍ക്കാലികമായി നിരോധിക്കാനും സാധ്യതയുണ്ട്. ഇവിടങ്ങളില്‍ മോട്ടോര്‍ ഉപയോഗിച്ച് റോഡിലെ വെള്ളം പമ്പു ചെയ്ത് നീക്കാനുള്ള നഗരസഭാ അധികൃതരുടെ ശ്രമം തുടരുകയാണ്.

റോഡ് ഗതാഗതം സുഗമമാക്കുന്നതിനു മാധ്യമങ്ങള്‍ വഴി സന്ദേശങ്ങളും മുന്നറിയിപ്പുകളും തുടര്‍ച്ചയായി നല്‍കുന്നുണ്ടെന്ന് ട്രാഫിക് പൊലീസ് അധികൃതര്‍ അറിയിച്ചു. ഗതാഗത സംവിധാനം താറുമാറായത് ഓഫീസുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനവും ശരിയായ രീതിയില്‍ നടത്താനാകാതെ വലയുകയാണ് പോലീസ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button