രാമപുരം: നമ്പര്‍ തിരുത്തി ലോട്ടറി തട്ടിപ്പ് നടത്തുന്ന ആള് പിടിയില്‍. അറക്കുളം സ്വദേശി കുന്നേല്‍ നാരായണന്റെ മകന് ബാബു(54)വാണ് പിടിയിലായത്. നെല്ലാപ്പാറയില്‍ പോലീസാണ് ഇയാളെ പിടികൂടിയത്. രാമപുരം സി.ഐ: ജോയി മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റിനു മുന്പില് ഹാജരാക്കി.
ഇന്നലെ ഉച്ചയ്ക്ക് നെല്ലാപ്പാറ കവലയില്‍ ലോട്ടറി വില്‍ക്കുകയായിരുന്ന കൊല്ലിപ്പറമ്പില് ഏലിക്കുട്ടിക്ക് തിരുത്തിയ കാരുണ്യാ ലോട്ടറി നല്കി ഇയാള്‍ 1,000 രൂപ വാങ്ങി. കുറച്ചുകഴിഞ്ഞ് വീണ്ടുമെത്തി ആയിരത്തിന്റെ വ്യത്യസ്ത നമ്പരുകളുള്ള നാല് ടിക്കറ്റുകൂടി നല്കി, സംശയം തോന്നിയ ഏലിക്കുട്ടി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
Post Your Comments