വനപുരം: മക്കൾ നോക്കാത്തതിൽ മനംനൊന്ത് വൃദ്ധ ദമ്പതികള്‍ ആത്മഹത്യ ചെയ്തു. വനപുരം സ്വദേശികളായ രാമന്‍(75) ഭാര്യ ഇരുസമ്മല്‍(67) എന്നിവരാണ് വിഷം കഴിച്ച് മരിച്ചത്. ഒരു മകനും മകളുമാണ് ഇവർക്കുള്ളത്. വിവാഹശേഷം മക്കൾ മാറി താമസിക്കുകയായിരുന്നു.
തനിച്ചു താമസിക്കുന്ന മാതാപിതാക്കളെക്കുറിച്ച് മക്കള്‍ അന്വേഷിച്ചിരുന്നില്ല. മക്കള്‍ പോലും നോക്കുന്നില്ലെന്ന ദുഖം ഏറെനാളായി ഇവരെ അലട്ടിയിരുന്നു. കഴിഞ്ഞ ദിവസം ഇരുവരേയും പുറത്തു കാണാതിരുന്നതോടെ അയല്‍ക്കാര്‍ നോക്കിയപ്പോഴാണ് അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല.
Post Your Comments