ആലപ്പുഴ•കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ജനങ്ങളിൽ എത്തിക്കാതെ അട്ടിമറിക്കാനാണ് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥരും ശ്രമിക്കുന്നതെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.സോമൻ. കേന്ദ്ര സർക്കാരിന്റെ പല ആനൂകൂല്യങ്ങളും താഴെ തട്ടിൽ എത്തുന്നില്ല. മുദ്രാ ലോൺ പോലെയുള്ള പദ്ധതികൾ ബാങ്കുകൾ അട്ടിമറിക്കുന്നു. അതുകൊണ്ടു തന്നെ ആ ജോലി പ്രവർത്തകർ ഏറ്റെടുക്കേണ്ടതുണ്ട്. ബൂത്തുതല നേതാക്കൾ അടക്കം അതിന് മുന്നിട്ടിറങ്ങണം അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദി സർക്കാരിന്റെ നാലു വർഷത്തെ ഭരണ നേട്ടങ്ങൾ ജനഹൃദയങ്ങളിൽ എത്തിക്കുവാൻ നടത്തുന്ന സമ്പർക്ക് സേ സമർത്ഥൻ എന്ന പരിപാടിയുമായി ബന്ധപ്പെട്ട് ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പഞ്ചായത്ത് ജനറൽ സെക്രട്ടറി ഉപരി ഭാരവാഹിയോഗം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി എൽ.പി. ജയചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന കൌൺസിൽ അംഗം ആർ.ഉണ്ണികൃഷ്ണൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജി. മോഹനൻ, രഞ്ചൻ പൊന്നാട് , മണ്ഡലം വൈസ് പ്രസിഡന്റുമാരായ കെ.ജി.പ്രകാശ്, കെ.പി.സുരേഷ് കുമാർ,ഉഷാ സാബു , രേണുക, മറ്റു മണ്ഡലം ഭാരവാഹികളായ എൻ.ഡി.കൈലാസ്,സുനിൽ കുമാർ, ബിന്ദു വിലാസൻ, വാസുദേവകുറുപ്പ്, ജ്യോതി രാജീവ്, ജില്ലാ കമ്മറ്റി അംഗം സി.പി.മോഹനൻ, മോർച്ച ഭാരവാഹികളായ പി.കെ.ഉണ്ണികൃഷ്ണൻ, റ്റി.സി. രഞ്ജിത്ത്, സുമചന്ദ്ര ബാബു, എന്നിവർ സംസാരിച്ചു.
Post Your Comments