കോട്ടയം: ലൈംഗീകാരോപണത്തില്‍ പരാതി നല്‍കിയിട്ടും വൈദികര്‍ക്കെതിരെ നടപടിയെടുക്കാതെ പോലീസ്. വീട്ടമ്മയായ യുവതിയുടെ കുമ്പസാര രഹസ്യം ഭർത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് വൈദീകർ പീഡിപ്പിച്ചത്. ആദ്യം കുമ്പസാരം കേട്ട വൈദീകനാണ് ബ്ളാക്ക് മെയിൽ ചെയ്തു പീഡിപ്പിച്ചത്. പിന്നീട് യുവതിയുടെ ചിത്രം മറ്റു വൈദീകർക്ക് നൽകുകയും ഇവരും യുവതിയെ പല സ്ഥലത്തുമെത്തിച്ചു പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.
ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികര്‍ക്കെതിരെ തിരുവല്ല സ്വദേശിയാണ് ലൈംഗികാരോപണത്തിന്റെ പേരില്‍ പരാതി നല്‍കിയത്. നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികര്‍ക്കും തുമ്പമണ്‍, ഡല്‍ഹി ഭദ്രാസനങ്ങളിലെ വൈദികര്‍ക്കെതിരെയുമാണ് ലൈംഗികാരോപണത്തിന്റെ പേരില്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിക്കാതിരിക്കുന്നത്. ഇവരെ അന്വേഷണ വിധേയമായി പള്ളികളുടെ വികാരി സ്ഥാനത്തു നിന്ന് മാറ്റിയിരിക്കുകയാണ്.
read also: വീട്ടമ്മയായ യുവതിയെ നിരന്തരം പീഡിപ്പിച്ച അഞ്ചു വൈദീകരെ സസ്‌പെന്റ് ചെയ്തു
തിരുവല്ല സ്വദേശിയായ വീട്ടമ്മയുമായി ഈ വൈദികര്‍ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.പരാതി ഉണ്ടെങ്കിലും ഇവര്‍ക്കെതിരെ എഫ് ഐആര്‍ എടുത്തിട്ടില്ലെന്നാണ് പരാതിക്കാരന്‍ പറയുന്നത്.
Post Your Comments