
കോഴിക്കോട്•നില ബാധ സംശയിച്ച് തദ്ദേശ സ്വയംഭരണ ജനപ്രതിനിധിയേയും രണ്ടു മക്കളേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേഷിപിച്ചു. മലപ്പുറം ജില്ലയിലെ തദ്ദേശ സ്വയംഭരണ ജനപ്രതിനിധിയും രണ്ടു മക്കളുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് ശനിയാഴ്ച അര്‍ധരാത്രിയാണ് ഇവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
മൂവരും ഇപ്പോള്‍ ഐസൊലേറ്റഡ് വാര്‍ഡില്‍ ചികിത്സയിലാണ്. ഇവരുടെ സ്ഥിതി ഗുരുതരമല്ല. ഇവരുടെ രക്തസാമ്പിളുകള്‍ മണിപ്പാല്‍ വൈറസ് ഗവേഷണ സെന്ററിലേക്ക് അയച്ചിരിക്കുകയാണ്. തിങ്കളാഴ്ച ഫലം ലഭിച്ചാലേ കൂടുതല്‍ പറയാനാവൂവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
അതിനിടെ ഇവരെ തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീല്‍ മെഡിക്കല്‍ കോളജില്‍ സന്ദര്‍ശിച്ചു.
Post Your Comments