ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് താലികെട്ട് നടത്താനായി വിവാഹസംഘം എത്തിയത് ഹെലികോപ്റ്ററില്‍. നാലു ഹെലികോപ്റ്ററുകളിലായെത്തിയത്. താലികെട്ട് കഴിഞ്ഞ് വിവാഹ സല്‍ക്കാരത്തിനായി സംഘം ഹെലികോപ്റ്ററില്‍ തന്നെ തിരികെ പറന്നു. ദുബായില്‍ സ്ഥിരതാമസമാക്കിയ കണ്ണൂര്‍ സ്വദേശികളായ ബിസിനസുകാരാരുടെ കുടുംബമാണ് പറന്നുവന്ന് കല്യാണം കഴിച്ച് മടങ്ങിയത്.
താലികെട്ടും സദ്യയെയും ചൊല്ലി വധുവിന്റെയും വരന്റെയും വീട്ടുകാര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. താലികെട്ട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മതിയെന്ന് വധുവിന്റെ വീട്ടുകാരും, എന്നാല്‍ സദ്യ മൈസൂരില്‍ വേണമെന്നും വരന്റെ വീട്ടുകാരും അഭിപ്രായം പറയുകയായിരുന്നു. ഇതോടെയാണ് താലികെട്ട് ഗുരുവായൂര്‍ ക്ഷേത്ത്രതില്‍ വെച്ച് നടത്തി. ശേഷം വധൂ വരന്മാരെ മൈസൂരിലെത്തിക്കാന്‍ ‘ഹെലികോപ്റ്റര്‍ ഇറക്കി’ പ്രശ്ന പരിഹാരം കണ്ടത്.
ALSO READ: വിവാഹ വേദിയിലേക്ക് ഹെലികോപ്റ്ററിൽ യാത്ര ചെയ്ത നവവധുവിന് ദാരുണാന്ത്യം
ശനിയാഴ്ച രാവിലെ പത്തരയ്ക്കായിരുന്നു ഗുരുവായൂരില്‍ പ്രമിതയുടെയും ഗോവിന്ദിന്റെയും വിവാഹം. മൈസൂരുവിലെ പ്രമുഖ കമ്പനിയുടെ ഉടമയായ കണ്ണൂര്‍ സ്വദേശിയുടെ മകളാണ് പ്രമിത. മൈസൂരുവില്‍ സ്ഥിരതാമസമാക്കിയ മലയാളിയാണ് ഗോവിന്ദ്. വരന്റെയും വധുവിന്റെയും കുടുംബത്തിലെ 20 പേരാണ് ഗുരുവായൂരിലെത്തി വിവാഹത്തിൽ പങ്കെടുത്തത്.
Post Your Comments