Gulf

ദുബായിൽ നീണ്ട 14 വർഷത്തെ പോരാട്ടത്തിനൊടുവിൽ ക്യാൻസർ രോഗിയായ ഇന്ത്യൻ പ്രവാസി മരണത്തിന് കീഴടങ്ങി

ദുബായ്: അഞ്ച്‌ തരം ക്യാൻസർ രോഗത്തിന്റെ പിടിയിലായ ഇന്ത്യൻ പ്രവാസി മരണത്തിന് കീഴടങ്ങി. നീണ്ട 14 വർഷത്തെ പോരാട്ടത്തിനൊടുവിലാണ് ശാലിനി സന്തോഷ്(44) മരണത്തിന് കീഴടങ്ങിയത്. ദുബായിൽ താമസിച്ചിരുന്ന ശാലിനി ഒരു ഇൻഷുറൻസ് കമ്പനിയിലെ ജീവനക്കാരിയായിരുന്നു. ഭർത്താവ് ഉപേക്ഷിച്ച് പോയിട്ടും തളരാതെ ജീവിതത്തെ ശാലിനി നേരിട്ടു. ധാരാളം സാമ്പത്തിക പ്രതിസന്ധികൾ ബാക്കിയാക്കിയായിരുന്നു ഭർത്താവ് പോയത്. എന്നിട്ടും തന്റെ മകന് ഒരു കുറവും വരുത്താതെ ആ അമ്മ വളർത്തി. എല്ലാ സാമ്പത്തിക പ്രതിസന്ധികളും ശാലിനി മറികടന്നു. ഒടുവിൽ നിനച്ചിരിക്കാത്ത നേരത്ത് ആ രോഗം അവരെ പിടികൂടി.

ALSO READ: ഷാര്‍ജയില്‍ ഇന്ത്യൻ പ്രവാസിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

2004ലാണ് ശാലിനിക്ക് ക്യാൻസർ രോഗമാണെന്ന് സ്ഥിരീകരിച്ചത്. തളരാതെ രോഗത്തെ നേരിട്ടു. ആശുപത്രിക്കിടക്കയിലും അവർ ധൈര്യം കൈവിട്ടില്ല. രോഗത്തെ പൊരുതി തന്നെ ജയിച്ചു. 2009 വീണ്ടും ജീവിതം തകിടംമറിഞ്ഞു. ക്യാൻസർ മറ്റ് അവയവങ്ങളേയും ബാധിക്കുകയാണെന്ന സത്യം ശാലിനി തിരിച്ചറിഞ്ഞു. എന്നിട്ടും തോൽക്കാൻ ശാലിനി തയ്യാറായിരുന്നില്ല. സഹിക്കാനാകത്ത വേദന ഉണ്ടായിട്ടും അതെല്ലാം സഹിച്ച് ശാലിനി രോഗത്തെ നേരിട്ടു. ഒടുവിൽ രോഗം കൂടിയതോടെ തിരികെ ഇന്ത്യയിൽ എത്തി. കൊച്ചിയിലെ ആസ്റ്റർ ആശുപത്രിയിലും ശാലിനി ചികിത്സ തേടിയിരുന്നു. തുടർന്ന് ജൂൺ 17നായിരുന്നു ശാലിനി മരണത്തിന് കീഴടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button