ഹ്യൂസ്റ്റന്‍: ജീവിതത്തില്‍ നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട ഉല്ലാസകേന്ദ്രം എന്ന മുദ്രാവാക്യവുമായി അമേരിക്കന്‍ വിനോദസഞ്ചാരികളെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ‘ഇൻക്രെഡിബിൾ ഇന്ത്യ’ യുടെ റോഡ് ഷോ. ജൂണ്‍ 18 മുതല്‍ 22 വരെ ന്യൂയോര്‍ക്, ഹ്യൂസ്റ്റന്‍, ഷികാഗോ, സെന്റ് ലൂയിസ് എന്നിവിടങ്ങളിലാണ് റോഡ് ഷോ നടത്തിയത്. ഹ്യൂസ്റ്റനില്‍ റോഡ്ഷോയെ അഭിമുഖീകരിച്ച് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം സംസാരിക്കുകയുണ്ടായി. ഇന്ത്യന്‍ സന്ദര്‍ശനം വെറും അവധിദിനം ചെലവിടല്‍ മാത്രമല്ലെന്നും അത് ശരീരത്തിനെയും മനസ്സിനെയും ഉത്തേജിപ്പിക്കുന്ന ഒരു ആജീവനാന്ത സാംസ്കാരിക അനുഭവം കൂടിയായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Read Also: ഇന്ത്യയ്ക്ക് അഭിമാനമായി ലോകം ‘യോഗാ ദിനം’ കൊണ്ടാടുമ്പോൾ
ഇന്ത്യ സന്ദര്‍ശിച്ച അന്താരാഷ്ട്ര സെലിബ്രിറ്റികള്‍ രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തെക്കുറിച്ച് വാചാലരാകുന്ന അനുഭവ വിവരണങ്ങളടങ്ങിയ വിഡിയോ റോഡ് ഷോയിൽ പ്രദർശിപ്പിച്ചിരുന്നു. അതേസമയം ഇന്ത്യയുടെ ആഘോഷങ്ങള്‍, പൈതൃകം, ആത്മീയത, മ്യൂസിയങ്ങള്‍, സാഹസികത എന്നിവയുടെ അനുഭവങ്ങള്‍ വിവരിക്കുന്ന ഒാണ്‍ലൈന്‍ സീരിസിനായി ഗൂഗ്ള്‍ ആര്‍ട്സ് ആന്‍ഡ് കള്‍ചറുമായി ഇൻക്രെഡിബിൾ ഇന്ത്യ വെബ്സൈറ്റ് കൈകോര്‍ത്തിട്ടുണ്ട്.
Post Your Comments