മറ്റ് ചിന്തകളില്‍ മുഴുകി ഇരിക്കുമ്പോഴോ ജോലി ചെയ്ത് വിഷമിച്ചിരിക്കുമ്പോഴോ ലൈംഗിക ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ പൊതുവെ പലരും മടികാണിക്കാറുണ്ട്. എന്നാല്‍ പങ്കാളിക്ക് വിഷമം ആകുമെന്ന് കരുതി പലരും ഇത് തുറന്ന് പറയാതെ സെക്‌സില്‍ ഏര്‍പ്പെടുന്നവരുമുണ്ട്. എന്നാല്‍ ഇത്തരം താത്പര്യമില്ലാത്ത ലൈംഗിക ബന്ധങ്ങള്‍ പല വിഷാദ രോഗങ്ങള്‍ക്കും ഇടയാക്കാറുണ്ടെന്ന് പഠനങ്ങള്‍ പുറത്തെത്തിയിട്ടുള്ളതാണ്.
താത്പര്യമില്ലെങ്കില്‍ പങ്കാളിയെ വിഷമിപ്പിക്കാതെ ലൈംഗിക ബന്ധത്തില്‍ നിന്നും ഒഴിവാകാന്‍ ചില മാര്‍ഗങ്ങളുണ്ട്.
1 താത്പര്യമില്ലത്തതിന്റെ കാരണം തുറന്ന് പറയുക
ലൈംഗികബന്ധത്തില്‍ ഏര്‍പ്പടാന്‍ താത്പര്യമില്ലാത്തതിന്റെ കാരണം പങ്കാളിയോട് തുറന്ന് പറയുക. മിക്കവര്‍ക്കും കാര്യം മനസിലാവുകയും പിന്മാറുകയും ചെയ്യും. എന്നാല്‍ ലൈംഗിക താത്പര്യം പങ്കാളി പ്രകടിപ്പിക്കുമ്പോള്‍ തന്നെ താത്പര്യമില്ലാത്ത കാര്യം തുറന്ന് പറയണം.
2 മറ്റൊരു സമയം പറയുക
ലൈംഗികബന്ധത്തിന് താത്പര്യമില്ലെങ്കില്‍ കാര്യം പറയുകയും മറ്റൊരു സമയം പറയുകയും ചെയ്യുക. അധികം വൈകാതെ അടുത്ത സമയം തന്നെ പറയുന്നതാണ് ഏറ്റവും ഉത്തമം. ഇങ്ങനെ പറുമ്പോള്‍ പങ്കാളിക്ക് ബുദ്ധിമുട്ട് മനസിലാവുകയും പിന്നീട് ഒരു സമയം കുഴപ്പമില്ലെന്ന് ചിന്തിക്കുകയും ചെയ്യുന്നു.
3 മറ്റൊരു വഴി
ലൈംഗികബന്ധമല്ലാതെ പങ്കാളിയോട് അടുത്തിരിക്കാന്‍ മറ്റൊരു വഴി കണ്ടെത്തുക. പരസ്പരം ആലിംഗനം ചെയ്യുകയോ കെട്ടിപുണരുകയോ ചെയ്യാം. ഇത് പങ്കാളിക്ക് സന്തോഷമേകുന്നു. ഈ സമയം അവസരോജിതമായി കാര്യം അവതരിപ്പിക്കാവുന്നതാണ്.
Post Your Comments