![Dubai Police grant kid's wish to ride in supercar](/wp-content/uploads/2018/06/SUPERCAR-RIDE.png)
ദുബായ്: പോലീസിന്റെ സൂപ്പർ കാറിൽ യാത്രചെയ്യണമെന്ന 10 വയസുകാരന്റെ ആഗ്രഹം സഫലമാക്കി ദുബായ് പോലീസ്. ദുബായ് പോലീസിന്റെ സൂപ്പർ കാറിൽ യാത്രചെയ്യാൻ ആഗ്രഹമുണ്ടെന്ന് സനിത്ത് മാഗസീനിൽ എഴുതിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ദുബായ് ടൂറിസം പോലീസാണ് കുട്ടിയ്ക്ക് സൂപ്പർ കാറിൽ യാത്രചെയ്യാനുള്ള സൗകര്യം ഒരുക്കിയത്. തന്റെ ആഗ്രഹം സഫലമാക്കിയ ദുബായ് പോലീസിനോട് നന്ദിയുണ്ടെന്നും, സൂപ്പർ കാറിലെ യാത്ര വിവരിക്കാൻ കഴിയുന്നില്ലെന്നും സനിത്ത് പറഞ്ഞു. ദുബായ് പോലീസിന്റെ കടുത്ത ആരാധകൻ കൂടിയാണ് സനിത്ത്.
ALSO READ: ദുബായില്‍ വന്നിട്ടില്ലാത്ത ഒരാള്‍ക്ക് ദുബായ് ഡ്യൂട്ടി ഫ്രീയില്‍ കോടികള്‍ സമ്മാനം
Post Your Comments