റാസൽഖൈമ ; യുഎഇയിലെ ശക്തമായ മഴ ഖോർഫക്കാനു സമീപം അരുവിയിലെ ഒഴുക്കിൽപ്പെട്ടു കാണാതായ തടത്തിൽ ജോയിയുടെ മകൻ ആൽബർട് ജോയി(18)ക്കു വേണ്ടിയുള്ള തിരിയച്ചിൽ തുടരുന്നു. കിഴക്കൻ മേഖലയിലെ പൊലീസ് റെസ്ക്യു യൂണിറ്റ്,വ്യോമയാന വിഭാഗം സംയുകതമായാണ് തിരച്ചിൽ നടത്തുവന്നത്. അരുവിയിൽ കല്ലുകൾ നിറഞ്ഞുകിടക്കുന്നത് രക്ഷാപ്രവർത്തനത്തെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. കൂടാതെ ആൽബർട് ജോയിയോടൊപ്പമുണ്ടായിരുന്ന അഞ്ച് കൂട്ടുകാരെ ഒഴുക്കിൽ നിന്ന് രക്ഷപ്പെടുത്തിയിരുന്നു.
ജാർഖണ്ഡിലെ റാഞ്ചിയിൽ ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ബിറ്റ്സ്) കംപ്യൂട്ടർ എൻജിനീയറിങ് വിദ്യാർത്ഥിയായ ആൽബർട്ട് ജോയി കഴിഞ്ഞ വ്യാഴാഴ്ചയാണ് കൂട്ടുകാരുമൊത്ത് വാഹനത്തിൽ ഖോർഫക്കാനു സമീപം വെള്ളച്ചാട്ടം കാണാൻ എത്തിയത്. അപ്രതീക്ഷിതമായി ഉരുൾപൊട്ടലിൽ വെള്ളം കുത്തിയൊലിച്ചെത്തുന്നതു കണ്ടു കൂട്ടുകാർ വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടെങ്കിലും ആൽബർട്ടിന് ര ക്ഷപെടാൻ ആയില്ല.
Post Your Comments