India

രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പുപറയണം: അമിത് ഷാ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പുപറയണമെന്നവശ്യപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ജമ്മു-കശ്മീരില്‍ ഭാരതീയ ജനസംഘം സ്ഥാപക അധ്യക്ഷന്‍ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ ചരമ വാര്‍ഷികത്തോടനുബന്ധിച്ചുള്ള ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനിടയിലാണ് അദ്ദേഹം രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടത്.

കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദിന്റെയും സൈഫുദീന്‍ സോസിന്റെയും കശ്മീര്‍ സംബന്ധിച്ച പ്രസ്താവനകള്‍ക്കാണ് രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടത്.

Also Read : ജനങ്ങളാണ് അധികാരത്തിലിരിക്കാനുള്ള അവകാശം ഞങ്ങള്‍ക്ക് തന്നത്; രാഹുൽ ഗാന്ധിക്ക് മറുപടിയുമായി അമിത് ഷാ

ജമ്മു കശ്മീരില്‍ ബിജെപി, പിഡിപിയ്ക്ക് നല്‍കിയിരുന്ന പിന്തുണ പിന്‍വലിക്കുകയും, രാഷ്ട്രപതി ഭരണം നിലവില്‍ വരുകയും ചെയ്തത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ക്കെതിരെയാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

ഓപ്പറേഷന്‍ ഓള്‍ ഔട്ടിന്റെ പേരില്‍ നടക്കുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ ഭീകരവിരുദ്ധ നീക്കങ്ങളില്‍ തീവ്രവാദികളെക്കാള്‍ ഏറെ സാധാരണ ജനങ്ങളാണ് കൊല്ലപ്പെടുന്നതെന്ന് ഗുലാം നബി ആസാദ് പ്രസ്താവിച്ചിരുന്നു.

കശ്മീരില്‍ ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തിയാല്‍ അവര്‍ സ്വതന്ത്രരായിരിക്കാന്‍ ആവും ആഗ്രഹിക്കുക എന്ന് കശ്മീരിയും കോണ്‍ഗ്രസ് നേതാവുമായ സൈഫുദീന്‍ സോസ് അഭിപ്രായപ്പെട്ടിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button