Latest NewsKeralaNewsCrime

അഭിസാരികയെന്ന് വിളിച്ച് അധിക്ഷേപിച്ചു: പിങ്ക് പോലീസിനെതിരെ സ്ത്രീയുടെ പരാതി

കൊച്ചി: സ്ത്രീകള്‍ക്ക് സംരക്ഷകരാകേണ്ട പിങ്ക് പോലീസിനെതിരെ സ്ത്രീയുടെ പരാതി. അതും പൊതു ജനമധ്യത്തില്‍ വെച്ച് പരിഹസിച്ചതായാണ് പരാതി നല്‍കിയിരിക്കുന്നത്. എറണാകുളം മറൈന്‍ ഡ്രൈവില്‍ ഗോശ്രീ പാലത്തിന് സമീപം തട്ടുകട നടത്തുന്ന പ്രസന്ന എന്ന സ്ത്രീയാണ് പരാതിക്കാരി. ഇവര്‍ ഒരു പ്രശ്‌നം പരിഹരിക്കുന്നതിനായി പിങ്ക് പോലീസിനെ വിളിച്ച് വരുത്തിയപ്പോള്‍ തന്നെ അധിക്ഷേപിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. എറണാകുളം സിറ്റി പോലീസ് കമ്മീഷണന്‍ മുന്‍പാകെ ഇവര്‍ പരാതി സമര്‍പ്പിച്ചു.

പ്രസന്ന കച്ചടവടം നടത്തുന്നതിന് സമീപം മഴക്കോട്ട് വ്യാപാരത്തിനായി ഒരാള്‍ എത്തിയിരുന്നു. ഇയാളുടെ മഴക്കോട്ടുകള്‍ തന്റെ കടയെ മറയ്ക്കുന്നുണ്ടെന്നെന്നും മാറിയിരിക്കണമെന്നുമായിരുന്നു ഇവരുടെ പരാതി. എന്നാല്‍ തര്‍ക്കം പരിഹരിക്കാന്‍ പിങ്ക് പോലീസിനെ വിളിച്ചു വരുത്തിയ തന്നെ നാട്ടുകാര്‍ കാണ്‍കെ പരിഹസിക്കുകയും അഭിസാരികയെന്ന് വിളിക്കുകയുമായിരുന്നുവെന്ന് പ്രസന്ന പരാതിയില്‍ വിവരിക്കുന്നു. എന്നാല്‍ തങ്ങള്‍ സ്ത്രീയെ പരിഹസിക്കുന്ന വിധം സംസാരിച്ചിട്ടില്ലെന്നാണ് പിങ്ക് പോലീസ് ഉദ്യോഗസ്ഥരുടെ പക്ഷം.

shortlink

Related Articles

Post Your Comments

Related Articles


Back to top button