തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യം തടയുകയെന്ന് ലക്ഷ്യവുമായി പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടലുമായി കേന്ദ്രം. ഇതു സംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രം ഇത്തരത്തിലൊരു സെല്‍ രൂപവല്കരിച്ചത്. സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോ എഡിജിപിയാണ് സെല്ലിന്റെ നോഡല്‍ ഓഫീസര്‍.
Also Read : സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ സൈബര്‍ സെല്‍ രൂപവത്കരിക്കുമെന്ന് ലോക്നാഥ് ബെഹ്റ
കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഇന്റര്‍നെറ്റുവഴിയും മറ്റും പ്രചരിപ്പിക്കുന്നതിനെതിരെയുള്ള പരാതികള്‍ കൈകാര്യം ചെയ്യുന്നതിനാണ് നോഡല്‍ സൈബര്‍സെല്‍ രൂപവല്‍ക്കരിച്ചത്. എസ്സിആര്‍ബി. എസ്പി (ഐസിടി.), തിരുവനന്തപുരം സിറ്റി ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മീഷണര്‍ എന്നിവരെ നോഡല്‍ ഓഫീസറെ സഹായിക്കാനും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത്തരം പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് www.cyberpolice.gov.inഎന്ന കേന്ദ്രീകൃത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.
ഇതോടൊപ്പം ഈ പരാതികള്‍ കൈകാര്യം ചെയ്യാന്‍ 155260 എന്ന ഹെല്പ്പ്ലൈന് നമ്പരും വൈകാതെ പ്രവര്‍ത്തനക്ഷമമാകും. ഐ.ടി. ആക്ടിലെ സെക്ഷന്‍ 79 3(b) അനുസരിച്ച് കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഉള്ളടക്കം ബ്ലോക്ക് ചെയ്യുന്നതിനുള്ള നടപടികളും നോഡല്‍ സെല്‍ സ്വീകരിക്കും. ഇത്തരമൊരു തീരുമാനത്തിലൂടെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനാകുമെന്നാണ് വിശ്വാസം.
Post Your Comments